എം.ജി സര്‍വകലാശാലയില്‍ ഉദ്യോഗസ്ഥര്ക്കെതിരേ കൂട്ട നടപടി; രണ്ടു പേര്‍ക്ക് സസ്പെന്ഷന്

കോട്ടയം: എംജി സര്‍വകലാശാലയില്‍ മാര്‍ക്ക് ദാനത്തിന്റെ വിവരങ്ങള്‍ നല്കുന്നതില് പിശക് വരുത്തിയ ഉദ്യോഗസ്ഥര്ക്കെതിരേ കൂട്ട നടപടി. രണ്ടു പേരെ സസ്പെന്‍ഡ് ചെയ്യുകയും മൂന്ന് പേരെ ജോലി ചെയ്തിരുന്ന സെക്ഷനില്‍ നിന്നു മാറ്റുകയും ചെയ്തു. രണ്ടു സെക്ഷന്‍ ഓഫീസര്‍മാര്‍ക്കാണ് സസ്പെന്ഷന്. ജോയിന്റ് രജിസ്ട്രാര്‍ അടക്കം മൂന്ന് പേര്‍ക്കാണ് സ്ഥലംമാറ്റം.
118 പേര്‍ക്ക് മോഡറേഷന് നല്‍കിയെന്നായിരുന്നു സര്‍വകലാശാല ആദ്യം അറിയിച്ചത്. എന്നാല്‍ 116 പേര്‍ക്ക് മാത്രമാണ് മോഡറേഷന് നല്‍കിയതെന്നാണ് സര്‍വകലാശാല ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
രണ്ട് വിദ്യാര്‍ത്ഥികളെ അധികമായി മോഡറേഷന് നല്‍കിയവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണെന്നും,കുറ്റക്കാരായവര്‍ക്കെതിരെ നടപടിയെടുത്തുവെന്നും സര്‍വകലാശാല വ്യക്തമാക്കി.
ഇതോടെ മാര്‍ക്ക് ദാനം റദ്ദാക്കിയ ഉത്തരവ് സര്‍വകലാശാല പിന്‍വലിക്കും. ഗവര്‍ണര്‍ക്ക് ഇത് സംബന്ധിച്ച് നല്കിയ വിശദീകരണവും പിന്‍വലിക്കുമെന്നാണ് സര്‍വകലാശാല അറിയിച്ചിരിക്കുന്നത്.
ليست هناك تعليقات
إرسال تعليق