Header Ads

  • Breaking News

    കുറുമാത്തൂരില്‍ നവവരന്‍ പുഴയില്‍ ചാടി ജീവനൊടുക്കി



    തളിപ്പറമ്പ്:
    കുടുംബ പ്രശ്‌നങ്ങള്‍ കാരണം നവവരന്‍ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു. കുറുമാത്തൂര്‍ കടവിന് സമീപത്തെ അബ്ദുള്ളക്കുട്ടി -ഖദീജ ദമ്പതികളുടെ മകന്‍ പാറപ്പുറത്ത് പുതിയ പുരയില്‍ പി.പി.അഫ്‌സലാണ് വീട്ടിന് സമീപത്തെ കറുമാത്തൂര്‍ തേര്‍ളായി കടവ് പുഴയില്‍ ചാടി മരിച്ചത്. മൂന്ന് മാസം മുമ്പാണ് അഫ്‌സല്‍ ചുഴലിയിലെ ഷുഹൈമയെ വിവാഹം ചെയ്തത്. മന്നയിലെ സ്പെയര്‍പാര്‍ട്ട് കടയിലെ സെയില്‍സ്മാനാണ് അഫ്‌സല്‍.കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് പോലീസ് പറഞ്ഞു.

    ഇന്നലെ വൈകുന്നേരം മുതല്‍ കാണാതായ അഫ്‌സലിന് വേണ്ടി തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കെ രാത്രി എട്ടുമണിയോടെ തേര്‍ളായി കടവിനടുത്തായി ബൈക്ക് നിര്‍ത്തിയിട്ട നിലയില്‍ കണ്ടതോടെയാണ് പുഴയില്‍ ചാടിയതായി സംശയിച്ച് പോലീസും അഗ്‌നിശമന സേനയും തിരച്ചില്‍ ആരംഭിച്ചത്. രാത്രി പതിനൊന്ന് മണി വരെ തിരച്ചില്‍ തുടര്‍ന്നെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ നിര്‍ത്തി വെക്കുകയായിരുന്നു.

    ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. അഫ്സീന, അഫീഫ, ആസീഫ എന്നിവര്‍ സഹോദരങ്ങളാണ്. മൃതദേഹം കണ്ണര്‍ ഗവ.മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വൈകുന്നേരം മൂന്നോടെ കുറുമാത്തൂര്‍ ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍ കബറടക്കും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad