ബസ്സുകളുടെ മത്സര ഓട്ടം: നടുറോഡിൽ വാക്കേറ്റം - ബസ്സുകൾ കസ്റ്റഡിയിലെടുത്ത് പോലീസ്
ഇരിട്ടി:
മത്സര ഓട്ടത്തിനിടയില്‍ കെ എസ് ആര്‍ ടി സി ബസ്സും സ്വകാര്യബസ്സും കൂട്ടിമൂട്ടിയതിനെത്തുടർന്ന് ജീവനക്കാര്‍ തമ്മില്‍ നടുറോഡില്‍ വെച്ച് വാക്കേറ്റം. ഗതാഗതം സ്തംഭിക്കുന്ന രീതിയില്‍ വാക്കേറ്റം തുടര്‍ന്നപ്പോള്‍ ഇരു ബസ്സുകളും പോലീസ് കസ്റ്റഡിയിലെടുത്തു. ഇരിട്ടി പുതിയ സ്റ്റാന്റില്‍ നിന്നും കൂട്ടപുഴ ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സും കെ എസ് ആര്‍ ടി സി ബസ്സും തമ്മലാണ് മത്സരം ഓട്ടവും അപകടവും ഉണ്ടായത്. പുതിയ സ്റ്റാന്റില്‍ നിന്നും പഴയ സ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുവെച്ച് ഇരുബസ്സുകളുടെയും പിറകുവശം തമ്മില്‍ ഉരസിയത് ജീവനക്കാര്‍ തമ്മില്‍ വാക്കേറ്റത്തിനിടയാക്കി . രണ്ട് ബസ്സുകളും സ്റ്റാന്റില്‍ നിന്നും ഒരേ സമയത്താണ് പുറപ്പെട്ടത്. പഴയ സ്റ്റാന്റില്‍ വെച്ച് പരസ്പരം മറികടക്കാനുള്ള ശ്രമത്തിനിടയിലാണ് അപകടം ഉണ്ടായത്. സമയത്തെ പറ്റിയും മറ്റും തര്‍ക്കം മുറുകിയതോടെ നാട്ടുകാരും ഇടപെട്ടു. പോലീസ് എത്തി രണ്ട് ബസ്സുകളും സ്‌റ്റേഷനിലേക്ക് എടുപ്പിച്ചു. ട്രാഫിക്ക് നയമലംഘനത്തിന് ഇരു ബസ്സുകളിലേ ജീവനക്കാര്‍ക്കും താക്കീതു നല്‍കി വിട്ടയച്ചു

ليست هناك تعليقات
إرسال تعليق