Header Ads

  • Breaking News

    ഇനി അഥവാ കേരളത്തിലും ഇന്റർനെറ്റ്‌ നിരോധനം വന്നാൽ ഈ 5 ആപ്പുകൾ നിങ്ങൾക്ക്‌ ഉപകാരപ്പെടും

    പൗരത്വ ഭേദഗതി നിയമവും എൻ ആർസി (നാഷണല്‍ സിറ്റിസണ്‍ഷിപ്പ് രജിസ്ട്രേഷൻ) യെയും സംബന്ധിച്ച് രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ ശക്തമാകുന്ന വേളയില്‍ ടെലികോം കമ്പനികള്‍ മൊബൈല്‍ ഇൻ്റർനെറ്റ് സേവനങ്ങള്‍ നിർത്തിവെയ്ക്കുകയാണ്. ജനകീയമായ നീക്കങ്ങളും പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളില്‍ വരാതിരിക്കാനും കൂടുതല്‍ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്താതിരിക്കാനുമാണ് ഈ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. 5ജി വഴി അതിവേഗ ഇന്റർനെറ്റ് സേവനം ഉൾപ്പെടെ വാഗ്ദാനം ചെയ്ത നയം പുറത്തിറങ്ങി ഒരു വർഷം പിന്നിടുമ്പോൾ ലോകത്തിനു മുന്നിൽ ഇന്ന് ഇന്ത്യ അറിയപ്പെടുന്നത് ‘ഡിജിറ്റല്‍ ഇന്ത്യ’ എന്ന പേരിലല്ല, മറിച്ച് ലോകത്ത് ലോകത്ത് ഏറ്റവുമധികം ഇന്റർനെറ്റ് നിരോധനം (ഷട്ട് ഡൗൺ) നടപ്പാക്കിയ രാജ്യമെന്ന നിലയ്ക്കാണ്.
    ഇന്റർനെറ്റ് ഷട്ട് ഡൗൺ ആദ്യം കശ്മീരിൽ മാത്രമായിരുന്നു. ഇന്നിതാ ഡൽഹിയും കടന്ന് ഈയടുത്തുള്ള മാഗ്ലൂരിൽ വരെ ഇന്റർനെറ്റും കോളും വിച്ഛേദിക്കുന്ന സ്ഥിതിയായി. പൗരത്വ ഭേദഗതി ബില്ലിനെതിരായുള്ള പ്രക്ഷോഭങ്ങളെ പ്രതിരോധിക്കാനാണ് കേന്ദ്രം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും മാഗ്ലൂരിലും, ഡൽഹിയിലും ഇന്റര്‍നെറ്റ് വിലക്കിയത്. ഇത്തരം ഒരവസ്ഥ നാളെ കേരളത്തിലും വന്നാലോ? ആവശ്യകാര്യങ്ങൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കാതെ നമ്മൾ എങ്ങനെയാണ് ആശയവിനിമയം നടത്തുക?
    ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ തന്നെ ആളുകളുമായി സംവദിക്കാനും, സന്ദേശങ്ങള്‍ കൈമാറാനും, ആശയങ്ങള്‍ പ്രചരിപ്പിക്കാനുമുള്ള സംവിധാനങ്ങള്‍ ഇന്ന് നിരവധിയാണ്. ഓഫ്‌ലൈനായി പ്രവർത്തിക്കുന്ന ആപ്ലിക്കേഷനുകള്‍. ചില ആപ്ലിക്കേഷനുകള്‍ ആൻഡ്രോയിഡ് ഫോണുകളില്‍ ഉപയോഗിക്കാൻ പറ്റില്ല.
    ​ഫയർചാറ്റ്ബ്ലൂടൂത്ത് കണ്ക്ടിവിറ്റിയിലൂടെ അടുത്തള്ളവരുമായി ചാറ്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന ആപ്പാണ് ഫയർ ചാറ്റ്. അടുത്തടുത്തുള്ള ഡിവൈസുകള്‍ തമ്മില്‍ ബ്ലൂടൂത്ത് വഴി കണക്ട് ചെയ്താല്‍ ഫയര്‍ ചാറ്റിലൂടെ അങ്ങോട്ടും ഇങ്ങോട്ടും മെസ്സേജുകൾ കൈമാറാം. ഇതു കൂടാതെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടെങ്കിൽ അതുപയോഗിച്ച് ലോകത്തിന്റെ ഏതു കോണിലുള്ളവർക്കും മെസ്സേജുകൾ കൈമാറാൻ സാധിക്കും. ഐഒഎസ്, ആൻഡ്രോയിഡ് ഫോണുകളിൽ ഫയർചാറ്റ് ആപ്ലിക്കേഷൻ ഉപയോഗിക്കാനാവും.
    ​ബ്രിയർഇന്റര്‍നെറ്റില്ലാത്ത അവസരങ്ങളില്‍ ബ്ലൂടൂത്ത്, വൈഫൈ എന്നിവ മുഖേന കണക്ട് ചെയ്ത് ആശയ വിനിമയം സാധ്യമാവുന്ന ആപ്ലിക്കേഷനാണിത്. ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കുന്ന സമയത്ത് ടോര്‍ നെറ്റ്‌വര്‍ക്കുമായി കണക്ട് ചെയ്താല്‍ ഇതിലൂടെ അയക്കുന്ന സന്ദേശങ്ങള്‍ പൂര്‍ണമായും രഹസ്യമായി സൂക്ഷിക്കാം. ആൻഡ്രോയിഡിലും ഐഫോണുകളിലും ബ്രിയർ ആപ്പ് ഒരുപോലെ പ്രവർത്തിക്കും.
    ​ബ്രിഡ്ജ്ഫൈഓഫ്‌ലൈനായി പ്രവർത്തിക്കുന്ന ആപ്പാണ് ബ്രിഡ്ജ്ഫൈ. ആൻഡ്രോയിഡിലും ഐഒഎസിലും ഒരുപോലെ പ്രവർത്തിക്കുന്ന ആപ്പ് പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്ന വേളയിലും, വിദേശ യാത്രകളിലും മറ്റും പരസ്പരം വിവരങ്ങള്‍ കൈമാറാനാണ് ഉപയോഗിക്കുന്നത്. വിദേശ യാത്രകളില്‍ റോമിംഗ് ചാര്‍ജ് ഇല്ലാതെ ആശയവിനിമയം നടത്താൻ സാധിക്കും. മൊബൈൽഫോണിലെ ബ്ലൂടൂത്ത് സൗകര്യമുപയോഗിച്ചാണ് ഇന്റർനെറ്റ് ഇല്ലാതെ മെസ്സേജുകൾ അയക്കുന്നത്. മൂന്നു മോഡുകളിലാണ് ബ്രിഡ്ജ്ഫൈ പ്രവർത്തിക്കുന്നത്. വൺ-ടു-വൺ മോഡിൽ രണ്ട് യൂസർമാർ 100 മീറ്റർ ദൂരപരിധിക്കുള്ളിലാണെങ്കിൽ, തങ്ങളുടെ ബ്ലൂടൂത്ത് ഓൺ ചെയ്താൽ പ്രൈവറ്റായി മെസ്സേജുകൾ അയയ്ക്കാം. രണ്ടാമത്തെ മോഡാണ് നിലവിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത്. 330 മീറ്റർ അകലത്തിലുള്ള ആൾക്കാരുമായി ആശയവിനിമയം നടത്താൻ കഴിയുന്നതാണ് രണ്ടാമത്തെ മോഡ്. മൂന്നാമത്തെ മോഡായ ബ്രോഡ്കാസ്റ്റ് സിസ്റ്റത്തിൽ ഒരു യൂസർക്ക് തങ്ങളുടെ കോൺടാക്ട് ലിസ്റ്റിൽ ഇല്ലാത്ത ആൾക്കും മെസ്സേജ് അയയ്ക്കാൻ കഴിയും.
    ​സിഗ്നൽഓഫ്‌ലൈനായി പ്രവര്‍ത്തിക്കുന്ന സിഗ്നലിലൂടെ 100 മീറ്റര്‍ ദൂര പരിധിയിലുള്ള ആളുകളുമായി ആശയവിനിമയം നടത്താം. ഓഡിയോ, വീഡിയോ, ടെക്സ്റ്റ്, ചിത്രങ്ങൾ എന്നിവയെല്ലാം ആപ്പിലൂടെ അയയ്ക്കാം. സുരക്ഷയും കൂടുതൽ സ്വകാര്യതയും ഉറപ്പു വരുത്തുന്ന സിഗ്നൽ ആൻഡ്രോയിഡിലും ഐഒഎസിലും ഒരുപോലെ പ്രവർത്തിക്കും. എൻഡ്-ടു-എൻഡ് സംവിധാനമുള്ള സിഗ്നൽ ആപ്പിൾ വാട്സാപ്പിലേതുപോലെയുള്ള ഫീച്ചറുകളുണ്ട്. ഇന്ത്യൻ ഭാഷകളായ ബംഗ്ലാ, ഹിന്ദി, മറാത്തി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകൾ ആപ്പിൽ ലഭിക്കും. എഡ്വർഡ് സ്‌നോഡൻ ഈ ആപ്പാണ് ഉപയോഗിക്കുന്നത്. പേരില്‍ സാമ്യമുണ്ടെങ്കിലും സിഗ്നല്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ച ‘സിഗ്നല്‍ ആപ്പ്’ അല്ല സിഗ്നല്‍ ഓഫ്‌ലൈന്‍. ബംഗളുരുവിൽ പ്രവർത്തിക്കുന്ന ‘ഖൊഖൊ ഡെവലപ്പര്‍’ എന്ന കമ്പനിയാണ് സിഗ്നല്‍ ഓഫ് ലൈന്‍ അവതരിപ്പിച്ചത്.
    ​വോജർഇന്റര്‍നെറ്റില്ലാതെ ഹൈ-ക്വാളിറ്റി വോയിസ് കോളുകള്‍ ചെയ്യാന്‍ സാഹായിക്കുന്ന ആപ്പാണ് വോജര്‍. ഫോണ്‍ബുക്ക് ആവശ്യമില്ലാത്ത ഈ ആപ്പ് ഉപയോഗിക്കാന്‍ ഫോണിൽ വൈഫൈ, ബ്ലൂടൂത്ത്, മൈക്രോഫോണ്‍, ക്യാമറ എന്നിവ ഉപയോഗിക്കാനുള്ള പെർമിഷൻ നൽകണം. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഈ ആപ്പ് ആൻഡ്രോയിഡ് ഫോണുകളെ സപ്പോർട്ട് ചെയ്യുന്നില്ല. ഐഒഎസിൽ മാത്രമേ സപ്പോർട്ടുള്ളൂ.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad