Header Ads

  • Breaking News

    ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പെട്ട് തളിപ്പറമ്പ സ്വദേശി മരിച്ചു; 4 പേര്‍ക്ക് പരിക്ക്



    പൊന്‍കുന്നത്ത് കാഞ്ഞിരപ്പള്ളിക്ക് സമീപം ശബരിമല തീര്‍ത്ഥാടകരുടെ കാര്‍ അപകടത്തില്‍പെട്ട് തളിപ്പറമ്പ സ്വദേശി മരിച്ചു. കൂടെയുണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്ക്.

    ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ ആയിരുന്നു അപകടം. ദര്‍ശനം കഴിഞ്ഞ് മടങ്ങി വരികയായിരുന്ന അഞ്ചംഗ സംഘം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ചായിരുന്നു അപകടം.

    തളിപ്പറമ്പ കരിമ്പം സ്വദേശി ആലന്‍വളപ്പില്‍ സുനില്‍ (43) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന കരിമ്പം സ്വദേശികളായ ലക്ഷ്മണന്‍ (59), വേണുഗോപാല്‍ (49), മനോജ് (45) മയ്യില്‍ സ്വദേശിയായ സുരേഷ് (57) എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.

    ഇവരെ പ്രാഥമിക ചികിത്സയ്ക്കു ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
    സുനിലിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ആശാരിപ്പണിക്കാരനാണ് സുനില്‍. ഭാര്യ: സ്മിത, മക്കള്‍: ശിവസാഗര്‍, ഋഷിനാഥ്

    ليست هناك تعليقات

    Post Top Ad

    Post Bottom Ad