Header Ads

  • Breaking News

    ട്രഷറി നിയന്ത്രണത്തില്‍ അയവ്; ഒക്ടോബര്‍ 31 വരെ നല്‍കിയ ബില്ലുകൾ പാസാക്കും



    കണ്ണൂര്‍: ട്രഷറി നിയന്ത്രണത്തില്‍ അയവ് വരുത്തി ബില്ലുകള്‍ പാസാക്കി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ഒക്ടോബര്‍ 31 വരെ നല്‍കിയ അഞ്ച് ലക്ഷം രൂപ വരെയുളള ബില്ലുകളും ചെക്കുകളും അടിയന്തരമായി പാസാക്കി നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്.

    ഇത് സംബന്ധിച്ച നിര്‍ദ്ദേശം ലഭിച്ചത് ജില്ലാ ട്രഷറി ഓഫീസര്‍മാര്‍ക്കാണ്. അതോടൊപ്പം തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കിയിരുന്ന കരാര്‍ പ്രവര്‍ത്തികളുടെ അഞ്ച് ലക്ഷം രൂപ വരെയുളള ബില്ലുകളും പാസാക്കി നല്‍കുമെന്നാണ് അറിയിച്ചത്. ഡിസംബര്‍ ഏഴ് വരെ നല്‍കിയ ഒരു ലക്ഷം രൂപ വരെയുളള ബില്ലുകള്‍ നേരത്തെ പസാക്കി നല്‍കിയതായി ട്രഷറി വകുപ്പ് അറിയിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad