Header Ads

  • Breaking News

    എതിര്‍പ്പുകള്‍ വിഫലമായി; കേരളത്തിന് തിരിച്ചടിയായി എല്ലാ ലോട്ടറിക്കും 28% ജിഎസ്ടി ഏര്‍പ്പെടുത്താനൊരുങ്ങി ജി.എസ്.ടി കൗണ്‍സില്‍




    എല്ലാ ലോട്ടറികള്‍ക്കും 28% നികുതി ഏര്‍പ്പെടുത്താനൊരുങ്ങി ജിഎസ്ടി കൗണ്‍സില്‍. ഇന്നലെ നടന്ന യോഗത്തില്‍ വോട്ടെടുപ്പിലൂടെയാണ് ജിഎസ്ടി കൗണ്‍സില്‍ ലോട്ടറി നികുതിയുടെ കാര്യത്തില്‍ തീരുമാനമെടുത്തത്. പുതിയ തീരുമാനത്തെ
    കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ എതിര്‍ത്തെങ്കിലും വോട്ടെടുപ്പിലൂടെ പാസാവുകയായിരുന്നു. ഇതുവരെ ലോട്ടറിക്കുണ്ടായിരുന്ന രണ്ട് നികുതികള്‍ ഏകീകരിക്കാനാണ് തീരുമാനം.
    കേരളത്തിന് പുറമേ മഹാരാഷ്ട്ര, ഡല്‍ഹി, പുതുച്ചേരി, മധ്യപ്രദേശ്, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ നികുതി ഏകീകരിക്കുന്നതിനെ എതിര്‍ത്തിരുന്നു.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad