Header Ads

  • Breaking News

    236 രൂപയ്ക്ക് 84 ദിവസത്തേക്ക് 840 ജിബി ഡേറ്റ, വൻ ഓഫറുമായി ബിഎസ്എൻഎൽ



    രാജ്യത്തെ പൊതുമേഖലാ ടെലികോം സേവനദാതാക്കളായ ബിഎസ്എൻഎൽ രണ്ടു പുതിയ പ്ലാനുകൾ അവതരിപ്പിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രതിദിനം 10 ജിബി 4ജി ഡേറ്റ വാഗ്ദാനം ചെയ്യുന്ന രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകളാണ് അവതരിപ്പിച്ചത്. 96 രൂപ, 236 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനുകളുടെ കാലാവധി യഥാക്രമം 28 ദിവസവും 84 ദിവസവുമാണ്. 4 ജി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന സ്ഥലങ്ങളിൽ മാത്രമാണ് ബി‌എസ്‌എൻ‌എൽ ഈ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നത്.

    കൂടുതൽ ആകർഷകമായ പ്ലാനുകൾ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായാണ് അവതരിപ്പിച്ചക്. മാത്രമല്ല അവ ഡേറ്റാ ആനുകൂല്യങ്ങൾ മാത്രം വാഗ്ദാനം ചെയ്യുന്നുണ്ട്. ബി‌എസ്‌എൻ‌എൽ അടുത്തിടെ 75 ദിവസത്തെ കാലാവധിയുള്ള 1,098 രൂപ പ്രീപെയ്ഡ് പ്ലാനും പുതുക്കിയിരുന്നു.

    രണ്ട് പുതിയ ബി‌എസ്‌എൻ‌എൽ പ്രീപെയ്ഡ് പ്ലാനുകളും ( 96 രൂപ, 236 രൂപ) പ്രതിദിനം 10 ജിബിയുടെ ഡേറ്റാ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. 96 പ്ലാനിന് 28 ദിവസത്തെ കാലാവധിയും 235 പ്ലാനിന് 84 ദിവസത്തെ കാലാവധിയുമാണ്. മറ്റു ടെലികോം കമ്പനികളേക്കാൾ ഏറ്റവും കുറഞ്ഞ നിരക്കാണിത്. എസ്ടിവി 96 പ്രീപെയ്ഡ് പ്ലാനിൽ 280 ജിബിയുടെ ഡേറ്റ ലഭിക്കും. 236 രൂപ പ്ലാനിൽ 840 ജിബി ഡേറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. ടെലികോം ടോക്ക് വെബ്സൈറ്റിലെ റിപ്പോർട്ട് അനുസരിച്ച്, ബി‌എസ്‌എൻ‌എൽ 4ജി സേവനം ലഭ്യമായിട്ടുള്ള സ്ഥലങ്ങളിൽ മാത്രമാണ് ഈ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുള്ളൂ. എന്നാൽ മഹാരാഷ്ട്ര സർക്കിളിൽ മാത്രമാണ് ഈ ഓഫർ നിലവിൽ ലഭിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. കേരളത്തിലെ 4ജി വരിക്കാർക്ക് ഈ ഓഫർ ഇതുവരെ ലഭ്യമായിട്ടില്ല.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad