Header Ads

  • Breaking News

    വാടകക്ക് വീടുവാങ്ങി ശീട്ടുകളി,ചൂതാട്ടം ; തലശേരിയിൽ 18 പേർ അറസ്റ്റിൽ




    എരഞ്ഞോളി കുടക്കളത്ത് വാടക വീട് വാങ്ങി രാത്രികാലങ്ങളിൽ ചീട്ടുകളിയും ചൂതാട്ടവും നടത്തിവന്ന സംഘത്തെ കാറും ഓട്ടോകളും 53,000 രൂപയുമായി തലശ്ശേരി പൊലീസ് വളഞ്ഞിട്ട് പിടികൂടി.

    മുഴപ്പിലങ്ങാട്ടെ സി. അഷ്റഫ്, കായ്യത്തെ ഫസൽ സഹീർ, നായനാർ റോഡിലെ കെ പി ഉമ്മർ, കൂത്തുപറമ്പിലെ അസീസ് തുടങ്ങിയ 18 പേരാണ് പിടിയിലായത്. ഇവരിൽ നിന്ന് 15 മൊബൈൽഫോണുകളും കണ്ടെത്തി. ഒരു കാർ, ഓട്ടോറിക്ഷകൾ, മോട്ടോർബൈക്കുകൾ നിരവധി കുപ്പി വിദേശമദ്യം എന്നിവയും കണ്ടെടുത്തു. വൻ തയ്യാറെടുപ്പും സംവിധാനങ്ങളുമായാണ് ഇവിടെ ശീട്ടുകളി നടത്തി വന്നതെന്ന് പോലീസ് പറഞ്ഞു. തലശ്ശേരി സ്വദേശി മെഹറൂഫിന്റെ നേതൃത്വത്തിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. പ്രിൻസിപ്പൽ എസ്.ഐ ബിനു മോഹൻ, അഡീ.എസ്.ഐ നജീബ്, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ കെ.എം ഷിബു, കെഎം സജിനേഷ്, സുജീഷ്, സിറാജ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്

    ليست هناك تعليقات

    Post Top Ad

    Post Bottom Ad