Header Ads

  • Breaking News

    ഇനി വിളിച്ചോളൂ രക്ഷകൻ എന്ന് ! ജന്മനാ ചലനശേഷിയില്ലാത്ത കുട്ടിക്ക് പുതുജീവൻ നൽകിയത് വിജയ്യോടുള്ള കടുത്ത ആരാധന [VIDEO]


    ചലന ശേഷിയും സംസാര ശേഷിയും ജന്മനാ ഇല്ലാത്ത കുട്ടി ആയിരുന്നു തമിഴ് നാട് ഉത്തമപാളയം സ്വദേശി സെബാസ്റ്റിയൻ. കടുത്ത വിജയ് ആരാധകനായ ഈ കുട്ടി ഇന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ്. അതിന് കാരണമായത് നടൻ വിജയ്യോടുള്ള ആരാധന തന്നെയാണ്. ജനന സമയത്തു ഉണ്ടായ സങ്കീർണ്ണതകൾ കൊണ്ട് തലച്ചോറിലേക്കുള്ള ഓക്സിജൻ കുറഞ്ഞപ്പോൾ ആണ് ഈ കുട്ടിയുടെ ചലന ശേഷിയും സംസാര ശേഷിയും നഷ്ടപെട്ടത്. തുടർന്ന് ഒരുപാട് ചികിത്സകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. അവസാനം ജോലിക്കായി രാജാക്കാട് എത്തിയപ്പോൾ ആണ് ഡോക്ടർ സതീഷ് വാര്യരെ കുറിച്ച് കേട്ട് അറിഞ്ഞതും അദ്ദേഹത്തിന്റെ കീഴിൽ തൊടുപുഴയിൽ ട്രീറ്റ്മെന്റ് ആരംഭിച്ചതും. കുട്ടി ഒരു കടുത്ത വിജയ് ആരാധകൻ ആണെന്നും വിജയുടെ ഗാനങ്ങൾ കേൾക്കുമ്പോഴും ഡയലോഗ് കേൾക്കുമ്പോഴും കുട്ടികളിൽ സന്തോഷം ഉണ്ടാകും എന്നും തിരിച്ചറിഞ്ഞ് ഡോക്ടർ ചികിത്സയുടെ രീതി ആ വഴിക്കാക്കി.
    സിനിമയിലെ സെൽഫി പുള്ളെ എന്ന ഗാനം കേട്ടാൽ വല്ലാത്ത സന്തോഷം ഉണ്ടാവുന്നുണ്ട് ഈ കുട്ടിക്ക് എന്ന് കണ്ടെത്തിയതോടെ ആണ് ചികിത്സയുടെ വിജയവും ആരംഭിച്ചത്. താൻ പറയുന്ന കാര്യങ്ങൾ എല്ലാം ചെയ്താൽ വിജയ്യുടെ അടുത്ത കൊണ്ടുപോകാം എന്ന് പറഞ്ഞുകൊണ്ടാണ് വ്യായാമങ്ങളും ചികിത്സകളും തുടങ്ങിയത്. അങ്ങനെ ഡോക്ടറും അദ്ദേഹത്തിന്റെ കൂടെ ഉള്ളവരും എല്ലാം വിജയ് ആരാധകർ ആയി മാറുകയും ചെയ്തു. വിജയ് സിനിമകളിലെ പാട്ടും ഡയലോഗുകളും എല്ലാം പറഞ്ഞു കൊണ്ടാണ് കുട്ടിയെ ചികിത്സയുമായി സഹകരിപ്പിച്ചത്. ഇപ്പോൾ കൈ പിടിച്ചും അല്ലാതെയും നടക്കാൻ സാധിക്കുന്ന ഈ കുട്ടിയുടെ ഏറ്റവും വലിയ ആഗ്രഹം വിജയ്യെ ഒന്ന് കാണുക എന്നതാണ്. ഇപ്പോൾ കുട്ടി ചികിത്സയുടെ മൂന്നാം ഘട്ടത്തിലാണ്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad