Header Ads

  • Breaking News

    ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു; യുഎപിഎ അറസ്റ്റില്‍ പൊലീസിനെതിരെ സിപിഎം പ്രമേയം

    https://ift.tt/2oCHnIK

     കോഴിക്കോട്: കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുവാക്കളെ അറസ്റ്റിന് ചെയ്തതിനെതിരെ സിപിഎമ്മില്‍ പ്രമേയം. സിപിഎം കോഴിക്കോട് സൗത്ത് ഏരിയ കമ്മറ്റിയാണ് പൊലീസ് നടപടിക്കെതിരെ പ്രമേയം പാസാക്കിയത്. യുവാക്കള്‍ക്ക് എതിരെ ധൃതിപിടിച്ച് യുഎപിഎ ചുമത്തി. ലഘുലേഖയോ നോട്ടീസോ കൈവശംവയ്ക്കുന്നതിന് യുഎപിഎ ചുമത്താന്‍ സാധിക്കില്ലെന്നും പ്രമേയത്തില്‍ പറയുന്നു.
    പൊലീസിന്റെത് ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന നടപടിയാണെന്നു പന്തീരാങ്കാവില്‍ നടന്നത് യുഎപിഎ നിയമത്തിന്റെ ദുരുപയോഗമാണെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു.
    കോഴിക്കോട് പന്തീരാങ്കാവ് സ്വദേശികളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരാണ് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായത്. ഇവര്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. അലന്‍ ഷുഹൈബ് സിപിഎം തിരുവണ്ണൂര്‍ ബ്രാഞ്ച് കമ്മിറ്റി അംഗവും, താഹ പാറമ്മല്‍ ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. ഇവര്‍ മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്തെന്നും, ലഘുലേഖകള്‍ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad