മൊബൈൽ പ്രണയം : കാമുകനെ തേടി വീട് വിട്ടിറങ്ങിയ ഭർതൃമതിയായ വീട്ടമ്മ ഒടുവിൽ പ്ലസ് വൺ വിദ്യാർഥിയായ കാമുകനെ കണ്ട് ഞെട്ടി, പേടിച്ചു വിറച്ച കാമുകൻ പൊട്ടിക്കരഞ്ഞു വീടിന്റെ റൂമിൽ ഒളിച്ചു. കാമുകന്റെ വീട്ടിൽ എത്തിയ കാമുകിയുടെ ഭർത്താവ് ഭാര്യയെ വീട്ടിലേക്കു കൊണ്ടുപോയി. സംഭവം കണ്ണൂരിൽ
കണ്ണൂർ:
മൊബൈൽ പ്രണയം മൂത്ത് കാമുകനെ തേടി വീട് വിട്ടിറങ്ങിയ ഭർതൃമതിയായ വീട്ടമ്മ ഒടുവിൽ പ്ലസ് വൺ വിദ്യാർഥിയായ കാമുകനെ കണ്ട് ഞെട്ടി. കണ്ണൂർ ജില്ലയിലാണ് സംഭവം നടന്നത്. വീട്ടു മുറ്റത്തെത്തിയ കാമുകിയെ കണ്ട മീശ മുളക്കാത്ത കാമുകൻ പേടിച്ചു വിറച്ച് പൊട്ടിക്കരഞ്ഞ് വീട്ടിനുള്ളിൽ ഒളിച്ചിരുന്നു. വിവരമറിഞ്ഞ് നാട്ടുകാർ കാമുകൻറെ വീട്ടിൽ തടിച്ചു കൂടി.
മാസങ്ങൾ നീണ്ടു നിന്ന മൊബൈൽ പ്രണയത്തിലൊടുവിലാണ് ഭർത്താവിനേയും മക്കളേയും ഉപേക്ഷിച്ച് തനിക്ക് അത്യാവശ്യം വേണ്ട സാധനങ്ങളുമെടുത്ത് വീട്ടമ്മ വീട് വിട്ടിറങ്ങിയത്. മൊബൈൽ ഫോണിലെ വിലാസം തേടി കാമുകൻറെ വീട്ടിലെത്തുകയായിരുന്നു. കാമുകൻറെ വീട്ടു മുറ്റത്തെത്തിയ ശേഷം ഫോണിൽ വിളിച്ച് താൻ വീട് വിട്ടിറങ്ങി പ്രിയതമൻറെ അടുത്തെത്തിയ വിവരം അറിയിച്ചു.
മൊബൈൽ ഫോണും പിടിച്ച് തൻറെ മുന്നിലേക്കിറങ്ങി വന്ന മീശ മുളക്കാത്ത കാമുകനെ കണ്ട് വീട്ടമ്മ ഞെട്ടി. പ്രണയപരവശയായ വീട്ടമ്മ ബാഗും കൈയിൽ പിടിച്ച് കാമുകൻറെ വീട്ടിൻറെ വരാന്തയിൽ ഇരുന്നു. അച്ഛൻറെ പേരിലുള്ള മൊബൈൽ കണക്ഷനാണ് കൊച്ചു കാമുകൻ ഉപയോഗിച്ചിരുന്നത്.
ഈ വിലാസത്തിലാണ് കാമുകി കാമുകനെ തേടിയെത്തിയത്. തുടർന്ന് യുവതിയുടെ ഭർത്താവിനെ വിളിച്ച് വിവരം പറഞ്ഞു. സ്ഥലത്തെത്തിയ ഭർത്താവ് ഭാര്യയെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയി
ليست هناك تعليقات
إرسال تعليق