Header Ads

  • Breaking News

    യുഎപിഎ ചുമത്തി വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത സംഭവം; നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ലോക് നാഥ് ബെഹ്റ



    തിരുവനന്തപുരം: കോഴിക്കോട്ട് പന്തീരാങ്കാവിൽ യുഎപിഎ ചുമത്തി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ. അന്വേഷണം നടത്തി നടപടിയെടുക്കാൻ ക്രമസമാധാനവിഭാഗം എഡിജിപിക്കും ഉത്തര മേഖലാ ഐജിക്കുമാണ് സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നൽകിയത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവം വലിയ വിവാദമായതോടെയാണ് ഡിജിപിയുടെ ഇടപെടൽ. 
     
    അറസ്റ്റുമായി ബന്ധപ്പെട്ട നടപടികളിൽ  ഇപ്പോൾ പ്രാഥമിക അന്വേഷണം മാത്രമാണ് നടന്നിട്ടുള്ളത്. സംഭവത്തിന്‍റെ  എല്ലാവശവും തെളിവുകൾ ശേഖരിച്ച് വിശദമായി അന്വേഷിച്ചശേഷം യുഎപിഎ ചുമത്തിയത് നിലനിൽക്കുമോയെന്ന് പരിശോധിക്കും. അതനുസരിച്ച് ആവശ്യമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്നും പൊലീസ് ആസ്ഥാനത്ത് നിന്ന് ഇറക്കിയ വാര്‍ത്താ കുറിപ്പിൽ ഡിജിപി വിശദീകരിക്കുന്നു, 

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad