Header Ads

  • Breaking News

    കൊരട്ടിയില്‍ നിന്നും കാണാതായ വിദ്യാർത്ഥികളെ ജാതി തോട്ടത്തില്‍ നിന്നും കണ്ടെത്തി



    തൃശ്ശൂര്‍: കൊരട്ടിയില്‍ നിന്നും ഇന്നലെ കാണാതായ നാല് വിദ്യാര്‍ത്ഥികളെ കണ്ടെത്തി. പ്രദേശത്തെ ജാതി തോട്ടത്തില്‍ ഒളിച്ചിരിക്കുന്ന നിലയിലാണ് ഇവരെ നാട്ടുകാര്‍ കണ്ടെത്തിയത്. ചാലക്കുടിക്കു സമീപം മേലൂരിലുള്ള സ്കൂളിലെ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികളെയാണ് ഇന്നലെ കാണാതായത്. 

    നാല് പേരും ചേര്‍ന്ന് പുകവലിച്ചത് അധ്യാപകന്‍ കണ്ടിരുന്നു. ഈ വിവരം അധ്യാപകന്‍ വീട്ടുകാരെ അറിയിക്കുമെന്ന് ഭയന്നാണ് തോട്ടത്തില്‍ പോയി ഒളിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പൊലീസിനോട് പറഞ്ഞു. വിദ്യാർത്ഥികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതിനിടെയാണ് കുട്ടികളെ ജാതിക്കാ തോട്ടത്തിൽ നിന്ന് കണ്ടെത്തിയത്. 

    കുട്ടികളെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കള്‍ കൊരട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് നടത്തിയ അന്വേഷണം തുടങ്ങിയിരുന്നു.
     

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad