Header Ads

  • Breaking News

    സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ


    ന്യൂഡൽഹി : രണ്ട് ദിവസത്തേക്കുള്ള സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ ചേരും. ശബരിമല വിധി, കേരളത്തിലെ രണ്ട് യുവാക്കൾക്കെതിരായ യുഎപിഎ കേസ് തുടങ്ങിയ കാര്യത്തിൽ പിബിയിൽ ചർച്ച ചെയ്യും.  ശബരിമല കേസിലെ പുതിയ വിധിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ സാഹചര്യം പിബി പരിഗണിക്കും. വിശാല ബെഞ്ചിന്റെ തീരുമാനം വന്നതിനു ശേഷം നിലപാട് വ്യക്തമാക്കാമെന്നാണ് കേന്ദ്ര കമ്മിറ്റി പറഞ്ഞത്. കോഴിക്കോട് അലൻ, താഹ എന്നീ രണ്ട് വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിനെ ദേശീയ നേതാക്കളെല്ലാം ശക്തമായി അപലപിച്ചിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് വീഴ്ച പറ്റിയോ എന്ന് യോഗം പരിശോധിക്കും. 

    പൊലീസ് സേനയിൽ സർക്കാരിന് വിരുദ്ധമായി പ്രവർത്തിക്കുന്നവരും ആർഎസ്എസ് അജണ്ട നടപ്പിൽ വരുത്താൻ ശ്രമിക്കുന്നവരും ഉണ്ടെന്ന ആരോപണം പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്. ഇക്കാര്യം പിബി യോഗത്തിൽ ഗൗരവമായി ചർച്ച ചെയ്യും. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ സമര പരിപാടികളും യോഗത്തിൽ തീരുമാനിച്ചേക്കും. അയോധ്യ വിധി, രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം, എന്നിവയും ചർച്ചയാവും. 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad