ജൂനിയര്‍ പ്രോജക്ട് എക്സിക്യൂട്ടീവ്
തിരുവനന്തപുരം : കേരള ഡെവലപ്മെന്റ് ആന്റ് ഇന്നൊവേഷന് സ്ട്രാറ്റജിക് കൗണ്‍സിലില്‍ രണ്ട് ജൂനിയര്‍ പ്രോജക്ട് എക്സിക്യൂട്ടീവിനെ താത്കാലികാടിസ്ഥാനത്തില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് നവംബര്‍ ആറിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.
കെ-ഡിസ്കും സാമൂഹ്യ സുരക്ഷാ മിഷനും സംയുക്തമായി നടത്തുന്ന ടാലന്റ് സെര്‍ച്ച് ഫോര്‍ യൂത്ത് വിത്ത് ഡിസബിലിറ്റീസ് എന്ന പ്രോജക്ടിലേക്കാണ് നിയമനം. രാവിലെ പത്തിനാണ് ഇന്റര്‍വ്യൂ.
ഭിന്നശേഷിക്കാരായ യുവാക്കളെ കണ്ടെത്തി അവരുടെ ശേഷിയും അഭിരുചിയും സര്‍ഗശേഷിയും പരിപോഷിപ്പിക്കുന്നതാണ് പ്രോജക്ട്.
ആദ്യഘട്ടത്തില്‍ 12 മാസത്തേക്കായിരിക്കും നിയമനം. യോഗ്യത, തൊഴില്‍ വിവരം തുടങ്ങിയ വിവരങ്ങള്‍ www.kdisc.kerala.gov.in ല്‍ ലഭ്യമാണ്. കെ-ഡിസ്ക് ഓഫീസ്, ഇന്ത്യ ഹൈറ്റ്സ് മൂന്നാം നില, വിമന്‍സ് കോളേജ് റോഡ്, വഴുതയ്ക്കാട്, തിരുവനന്തപുരം 695014 എന്ന വിലാസത്തില്‍ ഇന്റര്‍വ്യൂവിനെത്തണം.
www.ezhomelive.com

ليست هناك تعليقات
إرسال تعليق