പിഎസ്‌സി പരീക്ഷ തട്ടിപ്പ്: പ്രതികളായവരെ ഒഴിവാക്കി മറ്റുള്ളവരെ നിയമിക്കുന്നതിന് തടസമില്ലെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയിൽ ക്രമക്കേട് നടത്തി റാങ്ക് ലിസിറ്റിൽ ഉൾപ്പെട്ട പ്രതികളായ മൂന്നു പേരെ ഒഴികെ മറ്റ് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിന് തടസമില്ലെന്ന് കാണിച്ച് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് പിഎസ്‌സി സെക്രട്ടറിക്ക് എഡിജിപി ടോമിന്‍ തച്ചങ്കരി കത്ത് നല്‍കി.
ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍. മൂന്ന് പേരൊഴികെ മറ്റാരും കോപ്പിയടിച്ചതായി തെളിഞ്ഞിട്ടില്ലെന്നും അതിനാല്‍ ലിസ്റ്റ് ഒഴിവാക്കേണ്ടതില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
കോപ്പിയടിലൂടെ ശിവരഞ്ജിത്ത് പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ഒന്നാം റാങ്കും പ്രണവ് രണ്ടാം റാങ്കും നസീം 28ാം റാങ്കുമാണ് നേടിയത്. ക്രമക്കേട് പുറത്തുവന്നതോടെ പ്രതികളെ പട്ടികയില്‍ നിന്നും പുറത്താക്കിയിരുന്നു.
www.ezhomelive.com

ليست هناك تعليقات
إرسال تعليق