പാമ്പ് കടിച്ച് കുട്ടി മരിച്ച സംഭവം; അധ്യാപകന് സസ്പെൻഷൻ
സുൽത്താൻ ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂളിൽ 5ാം ക്ലാസുകാരി ക്ലാസ് മുറിയിൽ നിന്ന് പാമ്പു കടിയേറ്റ് മരിച്ച സംഭവത്തിൽ അനാസ്ഥ കാണിച്ച ആരോപണവിധേയനായ അധ്യാപകന് സസ്പെൻഷൻ. യുപി സ്കൂൾ സയൻസ് അധ്യാപകനായ ഷജിലിനെയാണ് സസ്പെൻഡ് ചെയ്തത്. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഇബ്രാഹിം തോണിക്കരയാണ് നടപടി പ്രഖ്യാപിച്ചത്. മറ്റ് അധ്യാപകർക്ക് മെമ്മോ നൽകാനും തീരുമാനമായിട്ടുണ്ട്.

ليست هناك تعليقات
إرسال تعليق