Header Ads

  • Breaking News

    ബിജെപി ജില്ലാ പ്രസിഡന്റിന്റെ കാറിന് സൈഡ് കൊടുത്തില്ല ; ക്യാന്‍സര്‍ രോഗിയെയും സഹോദരനെയും മര്‍ദിച്ചെന്ന് പരാതി



    കണ്ണൂര്‍ :
    ബിജെപി ജില്ലാ പ്രസിഡന്റിന്റെ കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച്‌ ക്യാന്‍സര്‍ രോഗിയെയും സഹോദരനെയും വണ്ടി തടഞ്ഞുനിര്‍ത്തി തല്ലിച്ചതച്ചതായി ആരോപണം. തലശേരി ബ്രണ്ണന്‍ കോളേജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ പുളിമ്ബറമ്ബ് വൈഷ്ണവത്തില്‍ ഗോകുല്‍ കൃഷ്ണ (24), അര്‍ജുന്‍ കൃഷ്ണ (20) എന്നിവര്‍ക്കാണ്‌ മര്‍ദനമേറ്റത്‌. തളിപ്പറമ്ബ് പൂക്കോത്തുനടയില്‍ ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തളിപ്പറമ്ബിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    നട്ടെല്ലിനും അരക്കെട്ടിനും ട്യൂമര്‍ ബാധിച്ച ഗോകുലിന്‌ ബസ്‌ യാത്ര പാടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുള്ളതിനാല്‍ കാറിലാണ്‌ യാത്ര ചെയ്തിരുന്നത്. ബുധനാഴ്ച വൈകിട്ട് ഗോകുലും അര്‍ജുനും കോളേജില്‍നിന്ന്‌ വീട്ടിലേക്ക് മടങ്ങുമ്ബോള്‍ വളപട്ടണം പാലത്തില്‍ വെച്ചാണ് സംഭവത്തിന്റെ തുടക്കം. തുടര്‍ച്ചയായി ഹോണടിച്ചുവന്ന കെഎല്‍ 13 എഎം 6001 ഇന്നോവ കാറിന് ഗോകുല്‍ പലതവണ സൈഡ് കൊടുത്തിട്ടും കടന്നുപോയില്ല. ധര്‍മശാലയിലെത്തിയപ്പോഴാണ്‌ കടന്നുപോയത്‌.

    പൂക്കോത്തുനടയില്‍ എത്തിയപ്പോള്‍ ആര്‍എസ്‌എസ് - ബിജെപിക്കാരായ ആളുകള്‍ കാര്‍ തടഞ്ഞ് മര്‍ദിക്കുകയായിരുന്നുവെന്ന് ഗോകുലും അര്‍ജുനും പറയുന്നു. ക്യാന്‍സര്‍രോഗിയാണെന്നും തല്ലരുതെന്നും ഇരുവരും കാലില്‍വീണ് കേണിട്ടും മര്‍ദനം തുടര്‍ന്നതായും ഇവര്‍ പറഞ്ഞു.
    ബിജെപി ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ്, കോഴിക്കോട് മേഖലാ വൈസ് പ്രസിഡന്റ് എ പി ഗംഗാധരന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് രതീഷ്, തുടങ്ങിയവര്‍ അക്രമത്തിന് നേതൃത്വം നല്‍കിയെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad