പയ്യന്നൂരിൽ ബിജെപി പ്രവര്‍ത്തകന്റെ വീടിന് മുന്നില്‍ സ്ഫോടനം
കണ്ണൂര്‍: പയ്യന്നൂര്‍ കാങ്കോല്‍ ആലപ്പടമ്ബില് ബിജെപി പ്രവര്‍ത്തകന്റെ വീടിന് മുന്നില്‍ സ്ഫോടനം.
റിട്ടയേര്‍ഡ് അധ്യാപകന് കുന്നുമ്മല്‍ കരുണാകരന്റെ മകനും ബിജെപി പ്രവര്‍ത്തകനും ജനം ടിവി കാമറാമാനുമായ ശ്രീജയന്റെ വീടിന് മുന്നിലെ റോഡിലാണ് സ്ഫോടനമുണ്ടായത്. അര്‍ദ്ധരാത്രി 12.30 ഓടെയായിരുന്നു സ്ഫോടനം.
ബൈക്കിലെത്തിയ സംഘമാണ് സ്ഫോടനം നടത്തിയതെന്നാണ് സൂചന. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പരിസരങ്ങളില്‍ തെരച്ചില്‍ നടത്തി. ബോംബ് സ്ക്വാഡും ഫോറന്‍സിക് വിദഗ്ദരും സംഭവസ്ഥലത്തെത്തി കൂടുതല്‍ പരിശോധനകള്‍ നടത്തി.
മുമ്ബ് ശ്രീജയന്റെ വീടിന് മുന്നില്‍ റീത്ത് വച്ച സംഭവമുണ്ടായിരുന്നു. സമീപത്ത് താമസിക്കുന്ന ശ്രീജയന്റെ ബന്ധുവായ ശ്രീകാന്തിന്റെ വീട്ടുമതില്‍ തകര്‍ത്ത സംഭവവും മുന്‍പുണ്ടായിട്ടുണ്ട്.

ليست هناك تعليقات
إرسال تعليق