വാളയാർ പീഡനക്കേസ്; സിബിഐ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

പാലക്കാട് : വാളയാർ പീഡനക്കേസിൽ സിബിഐ അന്വേഷണം തന്നെ വേണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ . അന്വേഷണം പ്രഹസനമാക്കരുത്. സിബിഐയിലെ മികച്ച ഉദ്യോഗസ്ഥർ അന്വേഷിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ മനോരമ ന്യൂസിനോട് പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്റെ നേതൃത്വത്തിൽ നടത്തുന്ന ഏകദിന ഉപവാസം പാലക്കാട് കോട്ടമൈതാനിയിൽ തുടങ്ങി. മാനിഷാദ എന്ന പേരിലാണ് ഏകദിന ഉപവാസം സംഘടിപ്പിച്ചിരിക്കുന്നത്. പ്രതിഷേധങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച പാലക്കാട് ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്
www.ezhomelive.com
ليست هناك تعليقات
إرسال تعليق