ചോദ്യോത്തര വേള ബഹിഷ്‌കരിച്ച് പ്രതിപക്ഷം; ഷാഫി പറമ്പിലിനെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ആവിശ്യം

തിരുവനന്തപുരം : നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയില്‍ എത്തിയത്. ഷാഫി പറമ്പിലിനെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ ആവശ്യം അംഗീകരിച്ചില്ല. മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെങ്കിൽ പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷനേതാവ് അറിയിച്ചു. സ്പീക്കർ ചോദ്യോത്തര വേളയുമായി മുന്നോട്ട് പോയതോടെ പ്രതിപക്ഷം ബഹിഷ്‌കരിച്ചു.
ഷാഫി പറമ്പിൽ എം എൽ എക്ക് പൊലീസ് മർദ്ദനത്തിൽ പരുക്കേറ്റതിൽ പ്രതിഷേധിച്ച് ഇന്നലെ സ്പീക്കറുടെ ഡയസിലെത്തി മുദ്രാവാക്യം വിളിച്ച നാല് എം എൽ എ മാർക്കെതിരെ നടപടി ഉണ്ടായേക്കും. റോജി എം ജോൺ, അൻവർ സാദത്ത്, ഐ.സി ബാലകൃഷ്ണൻ, എൽദോസ് കുന്നപ്പള്ളി എന്നിവരാണ് പ്രതിപക്ഷ പ്രതിഷേധത്തിനിടെ സ്പീക്കറുടെ ഡയസിൽ കയറിയത്.
www.ezhomelive.com
ليست هناك تعليقات
إرسال تعليق