Header Ads

  • Breaking News

    പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ലോലിതനും മണ്ഡോദരിയും ജീവിതത്തിലും ഒന്നിക്കുന്നു !



    മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മറിമായം എന്ന സീരിയലിലൂടെ ആരാധകർ നെഞ്ചിലേറ്റിയ താരങ്ങളാണ് മണ്ഡോദരിയും ലോലിതനും. മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടത്തോടെ ആയ ഇരുവരും ഇപ്പോൾ ജീവിതത്തിലും ഒന്നിക്കുവാൻ പോകുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ലോലിതനായി വേഷമിട്ട നടൻ എസ് പി ശ്രീകുമാറും മണ്ഡോദരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സ്‌നേഹ ശ്രീകുമാറുമാണ് വിവാഹിതരാകുന്നത്.

    ഔദ്യോഗികമായി വിവാഹ വാർത്ത പുറത്തു വിട്ടിട്ടില്ലെങ്കിലും സ്നേഹ തന്റെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ട വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. മറിമായത്തിലെ ഒരു പഴയ എപ്പിസോഡിൽ ലോലിതനും മണ്ഡോദരീയും തമ്മിലുള്ള സംഭാഷണം ആണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ങ്കുവെച്ചത്. കഥകളിയും ഓട്ടൻതുള്ളലും അഭ്യസിച്ചിട്ടുള്ള സ്നേഹ അമേച്വർനാടകങ്ങളിലൂടെ അഭിനയജീവിതത്തിലേക്ക് കടക്കുകയും നിരവധി കുടുംബ പ്രേക്ഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad