Header Ads

  • Breaking News

    ദൃശ്യത്തിന്റെ രണ്ടാം ഭാഗമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ലാലേട്ടൻ എന്നോട് പറഞ്ഞിരുന്നു; മനസ്സ് തുറന്ന് ഷാജോൺ



    ദൃശ്യം സിനിമയിലെ ജോര്‍ജൂട്ടിയെയും റാണിയെയും കാണാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സഹദേവന്‍ വരുന്നത് സങ്കല്‍പ്പിച്ച് ശ്യാം വര്‍ക്കല എഴുതിയ കുറിപ്പ് ഏറെ വൈറലായിരുന്നു. ഇപ്പോൾ ആ കുറുപ്പിനെ അഭിനന്ദിച്ചുകൊണ്ട് കലാഭവൻ ഷാജോൺ രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തില്‍ സഹദേവന്‍ എന്ന പൊലീസ് കഥാപാത്രത്തെ മനോഹരമാക്കിയത് കലാഭവൻ ഷാജോൺ ആയിരുന്നു. അതു വെറുമൊരു കുറിപ്പായിരുന്നില്ലെന്നും വളരെ ആത്മാര്‍ത്ഥതയുള്ള ഹൃദയസ്പര്‍ശിയായ ഒന്നായിരുന്നു എന്നും അദ്ദേഹം പറയുന്നു. നമ്മള്‍ ഏറെ വിഷമിച്ച കവലപ്പാറയിലെ ഉരുള്‍പ്പൊട്ടലുമായി ബന്ധപ്പെടുത്തി അങ്ങനെയൊരു ചിന്ത വന്നതു തന്നെ അദ്ഭുതപ്പെടുത്തുന്ന കാര്യമാണെന്നും വളരെ കഴിവുള്ള ഒരു എഴുത്തുകാരനാണ് അദ്ദേഹമെന്നും ഷാജോൺ പറയുന്നു.
    ഭാവിയില്‍ ഒരുപാടു നല്ല കാര്യങ്ങള്‍ സിനിമയ്ക്കു വേണ്ടി എഴുതാന്‍ അദ്ദേഹത്തിനു കഴിയട്ടെ എന്ന് താരം ആശംസിക്കുകയും ചെയ്യുന്നുണ്ട്. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചൊരു ചിന്തയുണ്ടെന്ന് ഒരിക്കല്‍ ലാലേട്ടന്‍ കലാഭവൻ ഷാജോണിനോട് സൂചിപ്പിച്ചിരുന്നു. അക്കാര്യം ജിത്തുജോസഫ് ആലോചിക്കുന്നുണ്ടെന്നും താൻ കഥകേട്ടെന്നും വളരെ നന്നായിട്ടുണ്ട് എന്നും ലാലേട്ടൻ പറഞ്ഞതായി ഷാജോൺ പറയുന്നു. അതിനെക്കുറിച്ച് കൂടുതലൊന്നും തനിക്കറിയില്ലെന്നും അത് ഏതു തരത്തിൽ ആകുമെന്ന് അറിയില്ലെങ്കിലും അത് നടക്കുമെന്ന പ്രതീക്ഷ തനിക്കുണ്ടെന്നും ഷാജോൺ പറയുന്നു. മനോരമയുമായുള്ള അഭിമുഖത്തിലാണ് കലാഭവൻ ഷാജോൺ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.
    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad