ശബരിമല വിധി ആരും വക്രീകരിക്കാന്‍ നോക്കരുത്: കുമ്മനം രാജശേഖരന്
തിരുവനന്തപുരം : സുപ്രീം കോടതിയുടെ ശബരിമല വിധി ആരും വക്രീകരിക്കാന്‍ നോക്കരുതെന്ന് കുമ്മനം രാജശേഖരന്. ഏഴംഗബെഞ്ചിന്റെ വിധി വരുന്നതുവരെ യുവതീപ്രവേശം പാടില്ലെന്നും കുമ്മനം പറഞ്ഞു. യുവതികള്‍ വന്നാല്‍ തടയണെമന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട ആദ്യ വിധിയിൽ അപാകതയുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിനാലാണ് പുനപരിശോധനയ്ക്ക് വിട്ടതെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. സംസ്ഥാന സർക്കാർ യുവതികളെ കയറ്റി അനാവശ്യ പ്രകോപനങ്ങൾ ഉണ്ടാക്കരുതെന്നും അന്തിമ വിധി വരുന്നതുവരെ ശബരിമല പഴയ രീതി തുടരാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പഴയവിധിക്ക് സ്റ്റേ ഇല്ലെന്ന സാങ്കേതിക വശം പറഞ്ഞ് ആക്റ്റിവിസ്റ്റുകളെ കയറ്റാൻ ശ്രമിച്ചാൽ ബിജെപി ശക്തമായി പ്രതിഷേധിക്കുമെന്നും സുരേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു.
www.ezhomelive.com
ليست هناك تعليقات
إرسال تعليق