Header Ads

  • Breaking News

    അനിൽ രാധാകൃഷ്ണന്റെ നിലപാട് ബിനീഷിന് കൊണ്ടുവന്നത് ഭാഗ്യങ്ങൾ:താരത്തിന് കൈനിറയെ സിനിമകളും ഉൽഘാടനവും


    സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോന്റെ അധിക്ഷേപത്തിനിരയായ നടൻ ബിനീഷ് ബാസ്റ്റിന്റെ വാർത്തകൾ ഏറെ വൈറലായ ഒരു വിഷയമാണ്. ഇപ്പോൾ താരത്തിന്റെ തലവര തന്നെ മാറിയിരിക്കുകയാണ്. അധിക്ഷേപത്തിൽ അനിൽ രാധാകൃഷ്ണ മേനോനെതിരെ ജനരോഷം ഉയരുന്നതിനിടെ ഒറ്റ ദിവസത്തിനുള്ളില്‍ നടന്‍ ബിനിഷ് ബാസ്റ്റിന് ലഭിച്ചത് നാലു സിനിമകളില്‍ അഭിനയിയ്ക്കാനുള്ള അവസരവും സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി നിരവധി ഉദ്ഘാടന ചടങ്ങുകള്‍ക്കുള്ള ക്ഷണവുമാണ്. വിജയ് നായകനായ തമിഴ്ചിത്രം തെരി, മലയാളചിത്രം കട്ടപ്പനയിലെ ഹൃദിക് റോഷന്‍ എന്നീ ചിത്രങ്ങളിലാണ് ബിനീഷ് ബാസ്റ്റിൻ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തത്.
    അനില്‍ രാധാകൃഷ്ണമേനോന്റേതടക്കം നൂറിനടുത്ത് ചിത്രങ്ങളില്‍ ബിനീഷ് ചെറിയ വേഷങ്ങൾ ചെയ്തിരുന്നു. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ഗള്‍ഫില്‍ ചിത്രീകരണം നടക്കുന്ന ചിത്രമാണ് താരത്തിന് ലഭിച്ച അവസരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്.അതുപോലെ നടി അഞ്ജലി നായർ നിർമിക്കുന്ന ചിത്രത്തിൽ ബിനീഷ് ബാസ്റ്റിന് നടി ഒരു അവസരം കൊടുക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ആലപ്പുഴ അടക്കം നിരവധി മെഡിക്കൽ കോളജുകളിൽ നിന്ന് ഉദ്ഘാടനത്തിനും താരത്തിന് ക്ഷണം ലഭിച്ചിരിക്കുകയാണ്. പത്തിലധികം ചടങ്ങുകൾ വേറെ ലഭിച്ചെങ്കിലും സിനിമയിൽ അവസരം ലഭിച്ചതിനാൽ ഉദ്ഘാടന ചടങ്ങുകൾക്ക് ഡേറ്റ് കൊടുത്തിട്ടില്ല. പ്രതിഷേധത്തേത്തുടര്‍ന്ന് സിനിമയില്‍ നിന്ന് ഒതുക്കപ്പെടുമോയെന്ന ചോദ്യത്തിന് കുലശേഖരവുമായി കൂലിപ്പണിക്കിറങ്ങുമെന്നായിരുന്നു ബിനീഷിനെ മറുപടി. എന്നാൽ ഇപ്പോൾ ലഭിച്ച അവസരങ്ങൾ വെച്ചുനോക്കിയാൽ ഇനി താരത്തിന് തിരിഞ്ഞു നോക്കേണ്ട ആവശ്യം വരില്ല എന്നാണ് സൂചന.


    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad