Header Ads

  • Breaking News

    കുന്നത്തൂർ പാടിയിലെ വനത്തിൽ അജ്ഞാത മൃതദേഹം: പയ്യാവൂർ പോലിസ് അന്വേഷണം ഊർജ്ജിതപ്പെടുത്തി.



    ശ്രീകണ്ഠപുരം:
    കുന്നത്തൂർ പാടിയിലെ  മുത്തപ്പൻ ദേവസ്ഥാനത്തെ വനത്തിൽ അജ്ഞാത മൃതദേഹം. ശനിയാഴ്ച ഉച്ചയോടെ പ്രദേശവാസികളാണ് വനത്തിൽ വിറക് ശേഖരിക്കാൻ പോകവെ മൃതദേഹം കണ്ടത്. തുടർന്ന് പയ്യാവൂർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ത്രീ വേഷധാരിയായ ആളുടെ മൃതദേഹമാണ് കണ്ടെത്തിയതെങ്കിലും സ്ത്രീയുടെയോ പുരുഷന്റെതാണോ മൃതദേഹമെന്നത് തിരിച്ചറിഞ്ഞിട്ടില്ല. പ്രായവും വ്യക്തമായിട്ടില്ല. മൃതദേഹത്തിന്റെ സമീപത്ത് നിന്ന് 2 മൊബൈൽ ഫോണുകൾ, കണ്ണാടി, ചീർപ്പ്, തോർത്ത്, വിഷം നിറച്ചതാണെന്ന് കരുതുന്ന കുപ്പി തുടങ്ങിയ വസ്തുക്കൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തിന് മൂന്ന് മാസത്തോളം പഴക്കമുണ്ടെന്നും ഫോറൻസിക് പരിശോധനക്ക് ശേഷം മാത്രമേ ഇത് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂ എന്നും പയ്യാവൂർ എസ്. ഐ .  രമേശൻ പി.സി.അറിയിച്ചു. സംഭവത്തിൽ വൻ ദുരൂഹത നിലനിൽക്കുന്നുണ്ട്. ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം കണ്ണൂർ  മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇതു സംബന്ധിച്ചു പയ്യാവൂർ പോലിസ്സ് കേസ് റജിസ്ട്രർ ചെയ്ത് അന്വേഷണം ഊർജ്ജിതപ്പെടുത്തിയിരിക്കുകയാണ്.

    (1) കുന്നത്തൂർ വനത.്തിൽ കാണപ്പെട്ട മൃതദേഹം (2) മൃതദേഹത്തിനടുത്തു കാണപ്പെട്ട ഫോണുകളും മറ്റു വസ്തുക്കളും

    ليست هناك تعليقات

    Post Top Ad

    Post Bottom Ad