Header Ads

  • Breaking News

    തൃശൂരില്‍ കാണാതായ ആറു കുട്ടികളെയും കണ്ടെത്തി, വീടുവിട്ടത് സോഷ്യല്‍ മീഡിയ വഴി പ്രണയത്തിലായവര്‍ക്കൊപ്പം



    തൃശൂര്‍: 
    തൃശൂര്‍ ജില്ലയില്‍ നിന്ന് ഒറ്റ ദിവസത്തിനിടെ കാണാതായ ആറു പെണ്‍കുട്ടികളെയും കണ്ടെത്തി. ഒരാള്‍ ഒഴികെ എല്ലാവരും കമിതാക്കളോടൊപ്പമാണ് വീടുവിട്ടതെന്നും കണ്ടെത്തിയ  വിവരം വീട്ടുകാരെ അറിയിച്ചതായും പൊലീസ് പറഞ്ഞു. 

    പ്രായപൂര്‍ത്തിയാവാത്ത ഒരു കുട്ടി വീട്ടിലെ പ്രശ്‌നങ്ങള്‍ കാരണമാണ് നാടുവിടാന്‍ ശ്രമിച്ചത്. പുതുക്കാട്, മാള, പാവറട്ടി, ചാലക്കുടി , വടക്കാഞ്ചേരി, അയ്യന്തോള്‍ പൊലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിന്നാണ് കുട്ടികളെ കാണാതായത്. വിവിധ ഇടങ്ങളിലായി ആണ് ഇവരെ പൊലീസ് കണ്ടെത്തിയത്. സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടവര്‍ക്കൊപ്പമാണ് ഇവര്‍ നാടു വി്ടാന്‍ ശ്രമിച്ചത്. ഒരു കേസില്‍ അയല്‍വാസിക്കൊപ്പമാണ് വീ്ട്ടില്‍നിന്നു പോയതെന്ന് പൊലീസ് പറഞ്ഞു.കാണാതായ ആറു പെണ്‍കുട്ടികളും ജില്ലയിലെ വിവിധ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളാണ്.

     പ്രായപൂര്‍ത്തിയായ കുട്ടികളെ കണ്ടെത്തിയ വിവരം മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പൊലീസിന് മറ്റൊന്നും ചെയ്യാനില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad