Header Ads

  • Breaking News

    പ്രൊഡക്ഷൻ കണ്‍ട്രോളർ ബാദുഷ നിർമാതാവാകുന്നു; ആദ്യ ചിത്രത്തിൽ ഫഹദും ജോജുവും നായകന്മാർ


    മലയാള സിനിമ പ്രേക്ഷകരുടെ ഇടയിൽ സുപരിചിതമായ പേരാണ് പ്രൊഡക്ഷൻ കണ്‍ട്രോളർ ബാദുഷ. ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ പ്രൊഡക്ഷൻ കണ്‍ട്രോളറായി പ്രവർത്തിച്ച ബാദുഷ ഇപ്പോൾ നിര്‍മ്മാതാവാകാൻ ഒരുങ്ങുകയാണ്. ഫഹദ് ഫാസിലും , ജോജു ജോർജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ബാദുഷാ സിനിമാസിന്റെ ബാനറില്‍ ബാദുഷ,ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിർമ്മിക്കുക.


    വി കെ പ്രകാശ്, വൈശാഖ്, വേണു,മഹേഷ് നാരായണന്‍, തുടങ്ങിയ ഒട്ടേറെ പ്രശസ്ത സംവിധായകരുടെ അസോസിയേറ്റായി പ്രവർത്തിച്ചിട്ടുള്ള സജിമോന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് റാഫിയാണ്.
    അടുത്ത വർഷം ആദ്യം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ ഒട്ടേറെ മുൻ നിര നടന്മാരും അണിനിരക്കും.

    അൻവർ റഷീദ് ഒരുക്കിയ ട്രാൻസ് ആണ് ഫഹദിന്റെ അടുത്ത റിലീസ് ചിത്രം.ഫഹദ് ഫാസിലിനെ കൂടാതെ വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, നസ്രിയാ നസിം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതുവരെ കാണാത്ത പുതിയ ഗെറ്റപ്പുകളിൽ ഫഹദ് എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അമൽ നീരദ് ആണ്. സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടിയാണ്.രാജമാണിക്യം, അണ്ണൻതമ്പി ,ചോട്ടാമുംബൈ, ഉസ്താദ് ഹോട്ടൽ എന്നിങ്ങനെ എണ്ണം പറഞ്ഞ നിരവധി ഹിറ്റുകൾ ആണ് അൻവർ റഷീദിന്റെ സംവിധാനത്തിൽ ഒരുങ്ങിയത്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad