Header Ads

  • Breaking News

    വെറ്ററിനറി ഡോക്ടര്‍: താത്കാലികനിയമനം




    കൊച്ചി ജില്ലയിലെ മൂവാറ്റുപുഴ, കിഴക്കമ്ബലം, അങ്കമാലി ബ്ലോക്ക് പഞ്ചായത്തുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ രാത്രിസമയങ്ങളില്‍ വെറ്ററിനറി ഡോക്ടര്‍മാരായി ജോലി ചെയ്യുവാന്‍ താത്പര്യമുളള യുവ വെറ്ററിനറി ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

    എംപ്ലോയ്‌മെന്റില്‍ നിന്നുളള നിയമനം നടക്കുന്നതു വരെയോ അല്ലാത്തപക്ഷം പരമാവധി 179 ദിവസത്തേക്ക് ഉള്ള താത്കാലിക നിയമനമാണ്.


    സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍ നേടിയിട്ടുളള വെറ്ററിനറി ബിരുദധാരികള്‍ നവംബര്‍ 14-ന് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം രാവിലെ 11-ന് എറണാകുളം സൗത്ത്, ക്ലബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം.

    വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തില്‍ വെറ്ററിനറി ഡോക്ടര്‍ തസ്തികയിലേക്ക് റിട്ടയേര്‍ഡ് വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും.

    കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2360648.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad