വിവാദം അനുഗ്രഹമായി;ബിനീഷ് ബാസ്റ്റിൻ നായകനായി പുതിയ ചിത്രം ഒരുങ്ങുന്നു

സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോന്റെ അധിക്ഷേപത്തിനിരയായ നടൻ ബിനീഷ് ബാസ്റ്റിന്റെ വാർത്തകൾ ഏറെ വൈറലായ ഒരു വിഷയമാണ്. അവഗണന നേരിട്ടതിന് പിന്നാലെ നിരവധി ചിത്രങ്ങളാണ് ബിനീഷ് ബാസ്‌റ്റിനെ തേടിയെത്തുന്നത്. പുതുമുഖ സംവിധായകൻ സാബു അന്തിക്കായിയാണ് ഇപ്പോൾ ബിനീഷ് ബാസ്റ്റിന് നായകനാക്കി പുതിയ ചിത്രം ഒരുക്കുന്നത്. സിനിമാ രംഗത്ത് അവഗണനകള്‍ നേരിടുന്ന സഹസംവിധായകന്‍റെ കഥയാണ് ദി ക്രിയേറ്റര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം പറയുന്നത്. അടുത്തമാസം ആണ് ചിത്രത്തിന് ഷൂട്ടിങ് ആരംഭിക്കുന്നത്. നടന്‍ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാൻ തയ്യാറല്ലെന്ന് സംവിധായകന്‍ അനിൽ രാധാകൃഷ്ണൻ മേനോൻ പറഞ്ഞതിനെ തുടർന്ന് വിവാദം ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്.
പാലക്കാട് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി യൂണിയന്റെ പരിപാടിക്കിടെയാണ് തന്റെ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ കോളേജ് അധികൃതരെ അറിയിച്ചത്. ഇതേത്തുടര്‍ന്ന് കോളേജ് യൂണിയന്‍ ഭാരവാഹികള്‍ പരിപാടിക്ക് വൈകിയെത്താൻ തന്നോട് ആവശ്യപ്പെട്ടുവെന്നും ബിനീഷ് ബാസ്റ്റിൻ പറയുന്നു. സംഭവം വിവാദമായതോടെ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ അനില്‍ രാധാകൃഷ്ണൻ മേനോനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. ഇനി ഒരിക്കലും അനില്‍ രാധാകൃഷ്ണൻ മേനോന്‍റെ സിനിമയില്‍ അഭിനയിക്കാനില്ലെന്ന് ബിനീഷ് ബാസ്റ്റിൻ വ്യക്തമാക്കി.
www.ezhomelive.com
ليست هناك تعليقات
إرسال تعليق