Header Ads

  • Breaking News

    കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും കുങ്കുമപ്പൂവും ലഹരി വസ്തുക്കളും പിടികൂടി



    മട്ടന്നൂർ:
    കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും കുങ്കുമപ്പൂവും ലഹരി വസ്തുക്കളും പിടികൂടി. ഇന്നലെ വെളുപ്പിന് 3.45ന് ഗോ എയർ വിമാനത്തിൽ അബുദാബിയിൽ നിന്നെത്തിയ കാസർകോട് സ്വദേശികളായ അജ്മൽ ഹസൻ, സർഫാൻ എന്നിവരിൽ നിന്നാണ് 4 കിലോ കുങ്കുമപ്പൂവും 40,000 പായ്ക്കറ്റ് ഗുഡ്ക്കയും എയർ കസ്റ്റംസ് പിടികൂടിയത്.
    വിവിധ പായ്ക്കറ്റുകളിലാക്കി ചെക്ക്–ഇൻ ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കുങ്കുമപ്പൂവ്. കസ്റ്റംസ് അസി.കമ്മിഷണർ മധുസൂദനൻ ഭട്ട്, സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.വി.മാധവൻ, ഇൻസ്പെക്ടർമാരായ യഥു കൃഷ്ണൻ, അശോക് കുമാർ, രാജീവ്, മനീഷ് കുമാർ, ഹവീൽദാർമാരായ ശ്രീരാജ്, സുമാവതി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി

    ليست هناك تعليقات

    Post Top Ad

    Post Bottom Ad