Header Ads

  • Breaking News

    കേരളതനിമ നിറഞ്ഞ വേഷത്തിൽ സുന്ദരിയായി ശ്രീലക്ഷ്മി; വിവാഹചിത്രങ്ങൾ കാണാം


    ഹാസ്യ സാമ്രാട്ട് ജെഗതി ശീകുമാറിന്റെ മകളും ടെലിവിഷൻ താരവുമായ ശ്രീലക്ഷ്മി ശ്രീകുമാർ കഴിഞ്ഞ ദിവസം വിവാഹിതയായിരുന്നു. കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ വച്ചായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾളും വിവാഹത്തിൽ പങ്കെടുത്തു. ദുബൈയിൽ സ്ഥിര താമസമാക്കിയ കൊമേഴ്സ്യൽ പൈലറ്റ് ജിജിൻ ജഹാംഗീറാണ് വരൻ.

    നോർത്ത് ഇന്ത്യൻ പശ്ചാത്തലത്തിൽ ഉള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് ശ്രീലക്ഷ്മി വിവാഹ വേദിയിലെത്തിയത്. ഓഫ് വൈറ്റും ചുവപ്പും നിറത്തിലുളള ലഹങ്കയിൽ അതീവ സുന്ദരിയായിരുന്നു ശ്രീലക്ഷ്മി. മെറൂൺ നിറണത്തിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു ജഹാംഗീറിന്റെ വേഷം. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം.വിവാഹവസ്ത്രത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. കേരളീയത്തനിമയിൽ അണിഞ്ഞൊരുങ്ങിയ ശ്രീലക്ഷ്മിയുടെ വിവാഹച്ചിത്രങ്ങളാണ് വൈറലാവുന്നത്. നിരവധി സെലിബ്രിറ്റികളുടെ മേക്കപ്പ് ആര്‍ടിസ്റ്റായ ഉണ്ണിയാണ് ഹിന്ദു വധുവായി ശ്രീലക്ഷ്മിയെ അണിയിച്ചൊരുക്കിയത്. കടുംചുവപ്പ് പട്ടുസാരിയും ആഭരണങ്ങളും അണിഞ്ഞ് ശ്രീലക്ഷ്മിയെത്തിയപ്പോള്‍ ഗോള്‍ഡന്‍ നിറത്തിലുള്ള കുര്‍ത്തിയണിഞ്ഞാണ് ജിജിന്‍ ജഹാംഗീർ എത്തിയത്. മെയ്ക്കപ്പ് ആര്‍ടിസ്റ്റ് ഉണ്ണിയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

    ശ്രീലക്ഷ്മി ആദ്യ സീസൺ ബിഗ് ബോസിലും പങ്കെടുത്തിരുന്നു.ബിഗ് ബോസ്സിൽ കൂടെ ഉണ്ടായിരുന്ന രഞ്ജിനി ഹരിദാസ്, അർച്ചന സുശീലൻ, സാബുമോൻ, ദിയ സന തുടങ്ങിയവർ വിവാഹത്തിന് എത്തിയിരുന്നു. ഹൈബി ഈഡൻ എംപി, എംഎൽഎമാരായ എൽദോസ് കുന്നപ്പിള്ളി, ടി ജെ വിനോദ്, ഇബ്രാഹിംകുഞ്ഞ് തുടങ്ങിയവരും വിവാഹത്തിൽ പങ്കെടുത്തു

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad