പഴയങ്ങാടിയിൽ അജ്ഞാതൻ ചങ്ങല വലിച്ചതിനെ തുടർന്ന് ട്രെയിനുകൾ മണിക്കൂറുകളോളം വൈകി
പഴയങ്ങാടി: അജ്ഞാതൻ ചങ്ങല വലിച്ചതിനെ തുടർന്ന് ട്രെയിനുകൾ മണിക്കൂറുകളോളം വൈകി. ഇന്നു രാവിലെ മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസിലാണ് വെങ്ങര ചെന്പല്ലിക്കുണ്ട് പാലത്തിനു സമീപം വച്ച് അജ്ഞാതൻ ചങ്ങല വലിച്ചത്. തുടർന്ന് പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ മണിക്കൂറുകളോളം നിർത്തിയിട്ടു.
റെയിൽവേ പോലീസ് പരിശോധന നടത്തിയെങ്കിലും ചങ്ങല വലിച്ചയാളെ കണ്ടെത്താനായില്ല. തുടർന്ന് നേത്രാവതി എക്സ്പ്രസ് ഒന്നരമണിക്കൂർ വൈകിയാണ് കണ്ണൂരിലെത്തിയത്. ഇതിനു പിന്നാലെയുണ്ടായിരുന്ന ചെന്നൈ എഗ്മോർ എക്സ്പ്രസ് ഒരുമണിക്കൂറും കോയന്പത്തൂർ പാസഞ്ചർ അരമണിക്കൂറും വൈകി.
ليست هناك تعليقات
إرسال تعليق