പെരുമ്പാവൂരിൽ സ്ത്രീയെ തലയ്ക്കടിച്ച് കൊന്നത് അസം സ്വദേശി
പെരുമ്പാവൂരിൽ കുറുപ്പുംപടി സ്വദേശിയായ ദീപയെ തലയ്ക്കടിച്ച് കൊന്ന സംഭവത്തില്‍ ഇതരസംസ്ഥാന തൊഴിലാളി പിടിയിലായി. അസം സ്വദേശി ഉമര്‍ അലിയാണ് പിടിയിലായത്. സര്‍ക്കാര്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിന് സമീപത്താണ് സംഭവം. പുലര്‍ച്ചെ ഒരു മണിയോടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു. കൊലയ്ക്ക് ശേഷം പ്രതി സിസിടിവി ക്യാമറ തല്ലിത്തകര്‍ത്തു. എന്നാല്‍ ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ليست هناك تعليقات
إرسال تعليق