Header Ads

  • Breaking News

    റഫാൽ അഴിമതി : പുനഃപരിശോധനാ ഹർജികളിൽ വിധി ഇന്ന്; രാഹുലിനും നിർണ്ണായക  ദിനം


    ന്യൂഡൽഹി ∙ റഫാൽ യുദ്ധവിമാന ഇടപാടിൽ അഴിമതി ആരോപിച്ച ഹർജികൾ തള്ളിയത് പുനഃപരിശോധിക്കണമെന്ന ഹർജികളിൽ സുപ്രീം കോടതി ഇന്നു വിധി പറയും. കേന്ദ്രസർക്കാരിനു ക്ലീൻ ചിറ്റ് നൽകി കഴിഞ്ഞ ഡിസംബർ 14നു നൽകിയ വിധി പുനഃപരിശോധിക്കുമോയെന്നാണു കോടതി ഇന്നു വ്യക്തമാക്കുക.

    വിധിയിൽ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ട് സംബന്ധിച്ചു തെറ്റായ പരാമർശമുണ്ടായിരുന്നു. ഇതു തിരുത്തണമെന്ന കേന്ദ്രത്തിന്റെ അപേക്ഷയിലും കോടതി തീരുമാനം പറയും.പുനഃപരിശോധന വേണമെന്നാണു ഭൂരിപക്ഷ നിലപാടെങ്കിൽ അതു കേന്ദ്രസർക്കാരിനു വലിയ തിരിച്ചടിയാവും. വേണ്ടെന്ന് വിധിയെങ്കിൽ സർക്കാരിനു വിജയം.

    കോ​ണ്‍​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ​യു​ള്ള കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി​യി​ലും സു​പ്രീം കോ​ട​തി ഇ​ന്നു വി​ധി പ​റ​യും. റ​ഫാ​ൽ യു​ദ്ധ​വി​മാ​ന ഇ​ട​പാ​ടി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മോ​ഷ​ണം ന​ട​ത്തി​യ​താ​യി സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി​യെ​ന്ന രാ​ഹു​ലി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ ബി​ജെ​പി നേ​താ​വ് മീ​നാ​ക്ഷി ലേ​ഖി​യാ​ണു കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി ന​ൽ​കി​യ​ത്. റ​ഫാ​ൽ കേ​സി​ൽ വി​ധി പ​റ​യു​ന്ന ബെ​ഞ്ച് ത​ന്നെ​യാ​ണ് ഈ ​കേ​സും പ​രി​ഗ​ണി​ക്കു​ന്ന​ത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad