പുത്തൻ പരിഷ്‌കരണവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: രാജ്യത്ത് തെരഞ്ഞെടുപ്പ് സമ്പ്രദായസമഗ്രപരിഷ്‌ക്കരണത്തിന് സുപ്രധാന നിർദേശങ്ങളുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഒരാൾക്ക് ഒരു സീറ്റിൽ മാത്രം മത്സരിക്കാൻ സാധിക്കുന്നതടക്കമുള്ള വ്യവസ്ഥകളാണ് കമ്മീഷൻ നിർദേശിക്കുക. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടപ്പിൽ വരുത്താൻ പാകത്തിൽ പരിഷ്‌ക്കാര നടപടികൾ പൂർത്തികരിക്കാനാണ് കമ്മീഷന്റെ ശ്രമം .
നിലവിൽ ഒരാൾക്ക് രണ്ട് സീറ്റിൽ മത്സരിക്കാം. രണ്ടിലും വിജയിച്ചാൽ ഒരു സീറ്റ് രാജി വയ്ക്കണം. ഇങ്ങനെ വരുമ്പോൾ ഉപതെരഞ്ഞെടുപ്പ് വേണ്ടി വരികയും വലിയ രീതിയിൽ അധിക ചെലവ് ഉണ്ടാകുകയും ചെയ്യുന്നു. ഇതിന് പരിഹാരം കാണാനാണ് പുതിയ നിർദേശങ്ങൾ വഴി കമ്മീഷന്റെ പ്രധാന ലക്ഷ്യം.
ليست هناك تعليقات
إرسال تعليق