കങ്കണ ജയലളിതയായി; ബൊമ്മപോലെയെന്ന് ട്രോള്‍, തീര്‍ത്തും നിരാശരാണെന്ന് ആരാധകര്‍
https://ift.tt/37CrOTl
കങ്കണയെ നായികയാക്കി തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥ പറയുന്ന തലൈവിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. തമിഴില്‍ ‘തലൈവി’ എന്നും ഹിന്ദിയില്‍ ‘ജയ’ എന്നും പേരിട്ടിരിക്കുന്ന ചിത്രം എ.എല്‍ വിജയ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയതിന് പിന്നാലെ ട്രോളുകളും സജീവമായി.
www.ezhomelive.com

കങ്കണയ്ക്ക് ജയലളിതയുമായി ഒരു സാമ്യവുമില്ലെന്നും ഫസ്റ്റ് ലുക്കില്‍ ബൊമ്മ പോലെ ഇരിക്കുന്നുവെന്നുമാണ് ട്രോള്‍. മേക്കപ്പ് ദുരന്തമെന്നും ഇതില്‍ തങ്ങള്‍ തീര്‍ത്തും നിരാശരാണെന്നും പറഞ്ഞ് കങ്കണ ആരാധകരും എത്തി.
കങ്കണയുടെ അമ്പരപ്പിക്കുന്ന മേക്കോവര്‍ കൊണ്ടാണ് ഫസ്റ്റ് ലുക്ക് ശ്രദ്ധിക്കപ്പെടുന്നത്. ഇതിനായി പ്രോസ്‌തെറ്റിക് മേക്കപ്പ് ചെയ്യുന്ന കങ്കണയുടെ വീഡിയോയും ചിത്രങ്ങള്‍ വൈറലായിരുന്നു.
ബാഹുബലിക്കും മണികര്‍ണികയ്ക്കും വേണ്ടി തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദാണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്. വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് നിര്‍മാണം. മദന്‍ കര്‍കിയാണ് ഗാനങ്ങള്‍ ഒരുക്കുന്നത്.
www.ezhomelive.com

ليست هناك تعليقات
إرسال تعليق