Header Ads

  • Breaking News

    മഞ്ജു എന്താ മമ്മൂട്ടിക്ക് പഠിക്കുവാണോ? മഞ്ജു വാര്യരുടെ പുതിയ ചിത്രത്തിന് താഴെ ആരാധകരുടെ രസകരമായ കമന്റുകൾ


    മലയാള സിനിമയിലെ ഏറ്റവും പ്രിയതാരങ്ങളില്‍ ഒരാളാണ് മഞ്ജുവാര്യര്‍.ഈ അടുത്ത നാളുകളായി മഞ്ജു വാര്യർ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ ഏറെ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് മഞ്ജു. നിമിഷങ്ങള്‍ക്കുളളളില്‍ തന്നെ ആ ചിത്രവും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

    ചുരിദാര്‍ അണിഞ്ഞ് ചിരിച്ച്‌ നില്‍ക്കുന്ന ചിത്രമാണ് മഞ്ജു പങ്കുവെച്ചിരിക്കുന്നത്. വിവാഹത്തിനു മുന്‍പുള്ള മഞ്ജു ആണോ ഈ ചിത്രത്തില്‍ ഉള്ളതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.മഞ്ജു എന്താ മമ്മൂട്ടിക്ക് പഠിക്കുവാണോ എന്നും ചിലർ കമന്റ് ബോക്സിൽ ചോദിക്കുന്നുണ്ട്.എന്തായാലും മഞ്ജുവിന്റെ ഈ പുതിയ ചിത്രവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

    മുംബൈയില്‍ മൂത്തോന്റെ പ്രദര്‍ശനം കാണാന്‍ മോഡേണ്‍ ലുക്കില്‍ എത്തിയ മഞ്ജുവിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. പ്രാണയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ ചിത്രം പങ്കുവയ്ക്കപ്പെട്ടതോടെ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു.
    മോഡേൺ ലുക്കിൽ അതി സുന്ദരിയായി നിൽക്കുന്ന മഞ്ജു വാരിയരുടെ ചിത്രങ്ങളാണ് അന്ന് വൈറലായത്. മഞ്ജുവിന്റെ ആ സ്റ്റൈലിഷ് ഗെറ്റപ്പിനു പിന്നിൽ മറ്റാരുമല്ല ഉറ്റസുഹൃത്തും നടിയുമായ പൂർണിമ ഇന്ദ്രജിത്ത് ആയിരുന്നു. പൂർണിമയുടെ പ്രാണയിൽ ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് മഞ്ജുവിനെ സുന്ദരിയാക്കി മാറ്റിയത്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad