Header Ads

  • Breaking News

    മഹ ചുഴലിക്കാറ്റ് കേരളം വിട്ടു ; മഴയുടെ ശക്തി കുറയുമെന്ന് നിഗമനം



     തിരുവനന്തപുരം : അറബിക്കടലില്‍ രൂപപ്പെട്ട മഹ ചുഴലിക്കാറ്റ് കരുത്താര്‍ജ്ജിച്ച് ഒമാന്‍ തീരത്തേക്ക് നീങ്ങുന്നു. ഇതോടെ കേരളത്തില്‍ പൊതുവെ മഴ കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിക്കുന്നത്. കേരള തീരത്ത് കാറ്റിന്റെ ഗതി മാറിയിട്ടുണ്ട്. ഇത് മേഘങ്ങള്‍ പ്രവേശിക്കുന്നതിന് തടസ്സമാകും.
    എന്നാല്‍ ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. മുന്നറിയിപ്പിനെ തുടര്‍ന്ന് ലക്ഷദ്വീപിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഉഡുപ്പിയിലും പനാജിയിലുമടക്കം ഇന്ന് കനത്ത മഴക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വരെയാണ് ഇന്ന് ചുഴലിക്കാറ്റിന്റെ വേഗം.
    തീരപ്രദേശങ്ങളിലും മലയോര മേഖലകളിലുമുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം. മത്സത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശം നല്‍കി. കേരളം, കന്യാകുമാരി, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനുള്ള നിരോധനം നിലനില്‍ക്കുകയാണ്..

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad