Header Ads

  • Breaking News

    കുഴി നിറഞ്ഞ് ചാല-നടാല്‍ ജങ്ഷന്‍ ; അധികൃതര്‍ നോക്കുന്നില്ലെന്ന് പരാതി


    കാടാച്ചിറ: 
    ചാല-നടാല്‍ ജങ്ഷന്‍ തകര്‍ച്ചയുടെ വക്കിലായിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലന്നാണ് പരാതി. റോഡുകള്‍ കൂടിച്ചേരുന്ന ഭാഗത്ത് ടാറിങ് തകര്‍ന്ന് വലിയ കുഴി രൂപപ്പെട്ടിട്ട് മാസങ്ങളായി. ഇതിനിടയില്‍ കോണ്‍ക്രീറ്റ് മിശ്രിതം ഉപയോഗിച്ച്‌ കുഴി അടച്ചെങ്കിലും വീണ്ടും, പഴയപടിയാകുകയായിരുന്നു.
    നിലവില്‍ റോഡ് മുഴുവന്‍ കുഴിയാണ്. കണ്ണൂരില്‍നിന്ന് തലശ്ശേരിയിലേക്ക് പോകുന്ന വാഹനങ്ങളും കുത്തുപറമ്ബില്‍നിന്ന് കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങളും ഈ കുഴികളിലൂടെയാണ് ബുദ്ധിമുട്ടിയാണ് വാഹനങ്ങള്‍ കൊണ്ടുപോകുന്നത്.
    വാഹനത്തിരക്കും പതിവായതോടെ അപകടഭീഷണി വര്‍ധിച്ചു.നിലവില്‍ ഗതാഗതതടസ്സവും രൂക്ഷമാണ്. രാത്രിയില്‍ ചരക്കു ലോറികള്‍ കുഴിയില്‍ പെട്ട്കിടക്കുന്നതും പതിവാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad