വിവാദമായി തമന്നയുടെ ‘ആക്ഷനി’ലെ വസ്ത്രധാരണം; മറുപടിയുമായി തമന്ന
വിശാലിനൊപ്പം ഐശ്വര്യ ലക്ഷ്മിയും ഒന്നിച്ച തമിഴ് ചിത്രം ആക്ഷനിൽ തെന്നിന്ത്യൻ സുന്ദരി തമന്ന ഒരു ഗാനരംഗത്ത് ധരിച്ച വേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാര വിഷയം. പച്ച നിറമുള്ള ഒരു ഗ്രീൻ ബോഡി സ്യൂട്ടാണ് വേഷം. അശ്ലീല ചുവയോടെയാണ് ചിത്രം പങ്ക് വെക്കപ്പെടുന്നത്. ആ വേഷത്തിന് പിന്നിലെ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഇപ്പോൾ.
ചിത്രത്തിലെ ഗാന രംഗത്തിൽ ഈ വസ്ത്രവുമായി അമിത ഗ്ലാമറിൽ എത്തിയതിനെ കുറിച്ച് ഇപ്പോൾ തമന്ന തന്നെ മനസ്സ് തുറക്കുകയാണ്. ഇതാദ്യമായാണ് ഇങ്ങനെയൊരു വസ്ത്രം ധരിക്കുന്നതെന്നും അതുകൊണ്ടു തന്നെ തനിക്കു ആശങ്ക ഉണ്ടായിരുന്നെന്നും തമന്ന പറയുന്നു. ഈ മോഡലിൽ ഉള്ള ഒരു വസ്ത്രം ധരിക്കാനുള്ള ശരീരം തനിക്കുണ്ടോ എന്നായിരുന്നു തന്റെ സംശയം എന്നും സത്യം പറഞ്ഞാൽ ഇത് ധരിക്കാൻ വലിയ ആത്മവിശ്വാസമൊന്നും തനിക്കു ഇല്ലായിരുന്നു എന്നും തമന്ന പറയുന്നു. ഇത്തരം വസ്ത്രങ്ങൾക്ക് പ്രത്യേക ശരീരം തന്നെ ആവശ്യമാണ് എന്നും അതുകൊണ്ടു തന്നെ ഇതിനായി ഡയറ്റ് ചെയ്ത് കുറേ ഭാരം കുറച്ചതിനു ശേഷമാണു ആ വേഷം അണിഞ്ഞത് എന്നും തമന്ന വിശദീകരിക്കുന്നു. നോർമൽ സൈസിൽ ആയിരുന്നെങ്കിൽ ആ വസ്ത്രം തനിക്കു ചേരില്ലായിരുന്നു എന്നും പറഞ്ഞ തമന്ന, ഗ്ലാമർ വസ്ത്രങ്ങൾക്കു നിബന്ധനകളൊന്നുമില്ലെങ്കിലും ലിപ്‌ലോക്കുകളുടെ കാര്യത്തിൽ നോ പറയും എന്നും പറഞ്ഞു.
സൗത്ത് ഇന്ത്യൻ സിനിമയിൽ ലിപ്‍ലോക്കുകൾക്കു നോ പറയുന്ന ചുരുക്കം ചില പ്രശസ്ത നടിമാരിൽ ഒരാളാണ് തമന്ന. താൻ കരാര്‍ ഒപ്പിടുന്ന സിനിമയിൽ പ്രത്യേകം ഇത് എഴുതി ചേർക്കാൻ തമന്ന ശ്രദ്ധിക്കാറുണ്ട്. കരിയറിന്റെ തുടക്കം മുതൽ ഇതേ രീതിയാണ് താൻ പിന്തുടരുന്നത് എന്നും തന്റെ കരാറിൽ ഒരു മാറ്റം പോലും അക്കാര്യത്തിൽ വരുത്തിയിട്ടില്ല എന്നും തമന്ന പറഞ്ഞു. ഓൺസ്ക്രീനിൽ ചുംബനമില്ല എന്ന് മാത്രമല്ല ആ തീരുമാനത്തിൽ ഇനി ഒരു മാറ്റവുമില്ല എന്നും തമന്ന കൂട്ടിച്ചേർത്തു.
www.ezhomelive.com

ليست هناك تعليقات
إرسال تعليق