Header Ads

  • Breaking News

    നൂറ്റിനാല്‍പത് കുടുംബങ്ങൾക്ക് ആശ്വാസമായി കല്ലുത്താന്‍കടവ് ഫ്ലാറ്റ് സമുച്ചയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു



    കോഴിക്കോട്: കല്ലുത്താന്‍കടവ് ഫ്ലാറ്റ് സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. നൂറ്റിനാല്‍പത് കുടുംബങ്ങളാണ് ഇതിന്റെ ഗുണഭോക്താക്കള്‍. പന്ത്രണ്ട് കോടി രൂപ ചെലവിട്ടാണ് നഗരസഭ ഫ്ലാറ്റ് നിര്‍മിച്ചത്.12 കോടി ചെലവിലാണ് 140 കുടുംബങ്ങള്‍ക്ക് ഫ്ലാറ്റ് ഒരുക്കിയത്. ചേരിയില്‍ ഒരു പാട് കഷ്ടതകള്‍ അനുഭവിച്ചവര്‍ താമസിക്കാന്‍ നല്ലൊരിടം കിട്ടിയ സന്തോഷത്തിലാണ്.ഒരു കിടപ്പുമുറി, അടുക്കള, ഹാള്‍, ടോയ്‍ലറ്റ് ഉള്‍പ്പെടെയുള്ള ഫ്ലാറ്റാണ് ഓരോ കുടുംബത്തിനും നല്‍കിയത്. എല്ലാവര്‍ക്കും ഗ്യാസ് സൗകര്യം, കുടിവെള്ളം എല്ലാം കോര്‍പ്പറേഷന്‍ ഒരുക്കിയിട്ടുണ്ട്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad