Header Ads

  • Breaking News

    ഉളിക്കല്ലിൽ വൻതോതിലുള്ള ലഹരി മരുന്ന് പിടികൂടി


    ഉളിക്കൽ :
    ഉളിക്കൽ ടൗണിലെ നിർമ്മാല്യം കൂൾ ബാർ $ സ്റ്റേഷനറി, ഫ്രൂട്സ് കടയിൽ നിന്നും വലിയ തോതിലുള്ള ലഹരി മരുന്ന് ഉളിക്കൽ  പോലീസ് പിടികൂടി.
    കടയുടമ പറപ്പനാൽ ജോയിയുടെ മകൻ   അഭിലാഷ് ജോയിയെയാണ് ഉളിക്കൽ എസ് ഐ നിഷിത്തും സംഘവും  പിടികൂടിയത്.
    കുറെ കാലങ്ങളായി ലഹരി മരുന്ന് അഭിലാഷ് വിൽപ്പന നടത്തുന്നത് പൊലീസിന് സൂചനയുണ്ടായിരുന്നെങ്കിലും പിടികൂടാൻ സാധിച്ചിരുന്നില്ല. സമീപ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ കൈവശം പാൻ മസാല, ഹാൻസ് പോലുള്ള ലഹരി മരുന്നുകൾ കണ്ടെത്തിയതും, വിദ്യാർത്ഥികൾക്കിടയിൽ ലഹരി മരുന്ന് ഉപയോഗം കൂടുന്നുണ്ടെന്നും മനസിലാക്കിയ പോലീസ് ആരാണ് വിൽപ്പന നടത്തുന്നതെന്ന വിശദമായ അന്വേഷണത്തിന്റെ ഭാഗമായുള്ള തിരച്ചിലിനെ  തുടർന്നാണ് കടയുടമയെ  അറസ്റ്റിലായത്.
    പോലീസ് പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad