അളിയനെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍
അളിയനെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍. പെരുമളാബാദിലെ പി. ഫൈസല്‍ (32) നെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. നാടുകാണി കിന്‍ഫ്രക്ക് സമീപം തട്ടുകട നടത്തുന്ന ചപ്പാരപ്പടവ് പെരുമളാബാദിലെ വാഴവളപ്പില്‍ നിസാറിനാണ് (34) കുത്തേറ്റത്.
ഇന്നലെ വൈകുന്നേരം കടയില്‍ ജോലി ചെയ്തു കൊണ്ടിരിക്കെ സഹോദരി ഭര്‍ത്താവ് പെരുമളാബാദിലെ പി. ഫൈസലാണ് നിസാറിനെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ നിസാറിനെ ഉടന്‍ പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാത്രി തന്നെ പ്രതിയായ ഫൈസലിനെ പോലീസ് പിടികൂടിയിരുന്നു. കുടുംബ പ്രശ്നങ്ങളാണ് കത്തിക്കുത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.

ليست هناك تعليقات
إرسال تعليق