അമാലും നസ്രിയയും ബെസ്റ്റ് ഫ്രണ്ട്സ്;ഇരുവരുടെയും കുട്ടിക്കളി പങ്കുവെച്ച് താരം

നസ്രിയയുടെ ഏറ്റവും അടുത്ത സുഹൃത്ത് ദുൽഖർ സൽമാന്റെ ഭാര്യ അമാൽ സുൽഫി ആണ്. മലയാള സിനിമയിൽ നിരവധി ആരാധകരുള്ള കുറുമ്പും കുസൃതിയും ഏറെയുള്ള നസ്രിയ വിവാഹ ശേഷം അഭിനയ ജീവിതത്തിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നു. പിന്നീട് അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചുവരവ് നടത്തിയ നസ്‌റിയ ഭർത്താവ് ഫഹദിനൊപ്പം നിർമാണത്തിലേക്ക് കടന്നു. അഭിനയജീവിതത്തിന് അപ്പുറം നിരവധി സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്ന ഒരു വ്യക്തിയാണ് നസ്രിയ. നസ്രിയയും അമാലും തമ്മിലുള്ള സൗഹൃദം കുടുംബാംഗങ്ങൾ തമ്മിലുമുണ്ട്. അടുത്തിടെ നസ്രിയയുടെയും ഫഹദിന്റെയും വീടിന്റെ ഇന്റീരിയർ ചെയ്തതും അമാൽ തന്നെയാണ്.
കൂടെ’ എന്ന സിനിമയ്ക്ക് ശേഷം ഒരു ഇടവേള വീണ്ടുമെടുത്ത നസ്രിയ, ഇനി ‘ട്രാൻസ്’ എന്ന സിനിമയിൽ ഫഹദിന്റെ നായിക ആയിട്ടാണ് എത്തുന്നത്. വിവാഹ ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നസ്രിയയും അമാലും ഒന്നിച്ചുള്ള ചിത്രങ്ങൾ ഇപ്പോൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെക്കുകയാണ് നസ്രിയ. സമൂഹമാധ്യമങ്ങളിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ഇടക്ക് വരാറുണ്ട്. ഇപ്പോൾ ചില ‘ഫൺ ടൈം’ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. അമ്മു എന്നാണ് നസ്രിയ അമാലിനെ വിളിക്കുന്നത്. നസ്രിയയെ ദുൽഖറും അമാലും വിളിക്കുന്നത് കുഞ്ഞി എന്നാണ്. ആംസ്റ്റർ ഡാം, കന്യാകുമാരി, മുംബൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിൽ നാലു വ്യത്യസ്ത ഷെഡ്യൂളുകളിലായി രണ്ടു വർഷം കൊണ്ടാണ് ഏഴു വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അൻവർ റഷീദ് ഒരുക്കുന്ന ട്രാൻസ് പൂർത്തിയായത്. 2017 ജൂലൈയിൽ ചിത്രീകരണം ആരംഭിച്ച ‘ട്രാൻസി’ന്റെ ചിത്രീകരണം 2019 ആഗസ്റ്റ് അവസാന ആഴ്ചയോടെയാണ് അവസാനിച്ചത് .


ليست هناك تعليقات
إرسال تعليق