സുപ്രീംകോടതി വിധിയെ രണ്ട് കയ്യും നീട്ടി സര്‍ക്കാര്‍ സ്വീകരിക്കുന്നു; പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുത്: കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: കഴിഞ്ഞ കാലത്ത് ചെയ്തതുപോലെ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്നും ;സുപ്രീംകോടതി വിധിയെ രണ്ട് കയ്യും നീട്ടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. "സുപ്രീംകോടതി വിധി ഏത് സന്ദര്‍ഭത്തിലും അംഗീകരിക്കുമെന്ന നിലപാട് തന്നെയാണ് സര്‍ക്കാരിനുള്ളത്. അതാവര്‍ത്തിച്ച് സര്‍ക്കാര്‍ പറഞ്ഞിട്ടുള്ളതാണ്. സുപ്രീംകോടതി വിധിയെ രണ്ട് കയ്യും നീട്ടി സര്‍ക്കാര്‍ സ്വീകരിക്കും", കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിനും പ്രകോപനമുണ്ടാക്കാനും ശ്രമിക്കരുത്. സര്‍ക്കാരിനെ അപമാനിച്ചും ആക്ഷേപിച്ചുമുള്ള രാഷ്ട്രീയമുതലെടുപ്പ് നടത്തിയ ശ്രമങ്ങള്‍ ആവര്‍ത്തിക്കാന്‍ ശ്രമിക്കരുതെന്നും കടകം പള്ളി ആവര്‍ത്തിച്ചു.
www.ezhomelive.com
ليست هناك تعليقات
إرسال تعليق