ലാത്തി കൊണ്ട് എറിഞ്ഞു വീഴ്ത്തി പൊലീസ്; യുവാവിന് തലയ്ക്കു പരുക്ക്

കൊല്ലം: വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയ ബൈക്ക് യാത്രക്കാരനെ പൊലീസ് ലാത്തി കൊണ്ട് എറിഞ്ഞിട്ടുവെന്ന് ആരോപണം. കൊല്ലം കടയ്ക്കലിൽ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. നിർത്താതെ പോയ വാഹനം പോലീസ് ഉദ്യോഗസ്ഥർ ലാത്തികൊണ്ട് എറിഞ്ഞിടുകയും, നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു വാഹനത്തിലിടിച്ച് മറിയുകയും ചെയ്തു. തലയ്ക്കു പരുക്കേറ്റ യുവാവിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ചു നാട്ടുകാർ പാരിപ്പള്ളി - മടത്തറ റോഡ് ഉപരോധിച്ചു.
http://bit.ly/2Iisq75
ليست هناك تعليقات
إرسال تعليق