വാളയാർ കേസ്: കോൺഗ്രസ് സമരം ശക്തമാക്കുന്നു; മുല്ലപ്പളളി മചന്ദ്രന്റെ ഉപവാസം ഇന്ന്

പാലക്കാട്: വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്. കേസിൽ സിബിഐ അന്വേഷണവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി മചന്ദ്രൻ ഇന്ന് ഏകദിന ഉപവാസ സമരം നടത്തും. രാവിലെ ഒമ്പത് മണി മുതൽ ആറ് മണി വരെയാണ് ഉപവാസം. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ സമരം ഉദ്ഘാടനം ചെയ്യും.
ചൊവ്വാഴ്ച പാലക്കാട് ജില്ലയിൽ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
കഴിഞ്ഞ ദിവസം മുല്ലപ്പള്ളി രാമചന്ദ്രൻ പെൺകുട്ടികളുടെ മാതാപിതാക്കളെ കണ്ടിരുന്നു. പെൺകുട്ടികളുടെ വീട്ടിൽ കെ സി വേണുഗോപാൽ ഇന്ന് സന്ദർശനം നടത്തും.
www.ezhomelive.com
ليست هناك تعليقات
إرسال تعليق