പാനൂർ ചമ്പാട് മനേക്കര റോഡിൽ ഭാര്യയെ കഴുത്ത് മുറുക്കി കൊലപ്പൊടുത്തി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു.
കണ്ണുർ ചമ്പാട് മനേക്കര റോഡിൽ ഭാര്യയെ കഴുത്ത് മുറുക്കി കൊലപ്പൊടുത്തി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു.ഞായറാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ ദമ്പതികളുടെ മരണങ്ങൾ
മനേക്കര റോഡിൽ കുണ്ടുകുളങ്ങരയിൽ പരോറത്ത് അനൂപ് ഭവനിൽ കുട്ടികൃഷ്ണനെ (68)യാണ് വീടിന്റെ പിൻഭാഗത്ത് മുകൾ നിലയിലെ വരാന്തയോട് ചേർന്നുള്ള ഭാഗത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്.
ഭാര്യ നിർമ്മല വീടിനകത്ത് വീണ് പരിക്കേറ്റെന്ന് അയൽവാസികളോട് പറഞ്ഞതിന് ശേഷം അയൽവാസികളുടെ സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിർമ്മലയേയും കൊണ്ട് അയൽവാസികൾ ആശുപത്രിയിലേക്ക് പോയതിന് ശേഷമാണ് കുട്ടികൃഷ്ണൻ തൂങ്ങി മരിച്ചത്. മാഹി സ്പിന്നിംഗ് മില്ലിലെ റിട്ടയേർഡ് ജീവനക്കാരനാണ്.
അനൂപ് ( പൂന )
അനീഷ് (ഗൾഫ്) എന്നിവർ മക്കളും ധന്യ, പ്രിയ എന്നിവർ മരുമക്കളുമാണ്. പരേതരായ നാരായണന്റെയും മാധവിയുടെയും മകനാണ് കുട്ടികൃഷ്ണൻ
സരോജിനിയുടെയും പരേതനായ ബാലകൃഷ്ണന്റെയും മകളാണ് നിർമ്മല
രാമചന്ദ്രൻ ,പത്മാവതി, ഉഷ, ഗീത എന്നിവർ സഹോദരങ്ങളാണ്.
തലശ്ശേരിഡി.വൈ.എസ്.പി.കെ.വി.വേണുഗോപാലിന്റെയും പാനൂർ എസ്.ഐ.കെ.സന്തോഷ് കുമാറിന്റെയും നേതൃത്വത്തിൽ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തെന്നാണ് പൊലിസ് നിഗമനം.


ليست هناك تعليقات
إرسال تعليق